ട്രാൻസ്ജന്റിനു നേരേ നടന്ന ആക്രമണത്തിൽ പ്രതി നിരപരാധി എന്ന വാർത്ത അടിസ്ഥാന രഹിതം

പരവൂരിൽ ട്രാൻസ്ജന്റിനു നേരേ നടന്ന ലൈംഗീകാക്രമണത്തിൽ പ്രതി നിരപരാധി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ബന്ധപ്പെട്ട പോലീസ് അധികൃതരും മറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രേഖകൾ ഉള്ളതായും വ്യക്തമായിട്ടുണ്ട്. അതിനാൽ ട്രാൻസ്ജന്റിനെതിരായ അതിക്രമം വ്യാജമാണെന്ന രീതിൽ പ്രസിദ്ധീകരിച്ച വാർത്തയും വീഡിയോയും തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാൽ ആയത് പിൻവലിച്ചിരിക്കുന്നതാണ്‌. കർമ്മ ന്യൂസ് പിൻവലിച്ച വീഡിയോ ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമ വിരുദ്ധവും ശിക്ഷാർഹവും എന്ന് അറിയിക്കുന്നു.ഇത്തരം സംഭവം ശ്രദ്ധയിൽ പെട്ടാൻ നിയമ നടപടിയും സ്വീകരിക്കുന്നതായിരിക്കും

എഡിറ്റർ