കേരളം ലജ്ജിക്കണം 29 എം പിമാരിൽ ഒരാൾ പോലും എത്തിയില്ല

കേരളം വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു എം.പി പോലും പാർലിമെന്റ് മന്ദിരത്തിന്റെ ഉല്ഘാടനത്തിനു എത്തിയില്ല. അവരെല്ലാം പുതിയ പാർലിമെന്റിനേ നോക്കി കല്ലെറിയുകയും പരിഹസിക്കുകയും ചെയ്തു. നമ്മൾ ഒന്നോർക്കണം. കസേരകൾ ഇന്ന് വരും നാളെ പോകും. പഴയ പാർലിമെന്റിന്റെ ചരിത്രം എടുക്കുക. അത് നിർമ്മിച്ചപ്പോൾ ബ്രിട്ടീഷുകാർ കരുതിയത് അതിനകത്ത് ഇരുന്ന് ഭാവിയിൽ ഇന്ത്യ അവർക്ക് ഭരിക്കാം എന്നായിരുന്നു. ആ ബ്രിട്ടീഷുകാർ പോയി. പിന്നെ കോൺഗ്രസ് വന്നു. അനേകം പാർട്ടികൾ മാറി മാറി വന്ന് ഇപ്പോൾ ബിജെപി അധികാരത്തിൽ ഇരിക്കുന്നു. മാറ്റങ്ങൾ തുടരും. നാളെയും അധികാര മാറ്റങ്ങൾ ജനാധിപത്യത്തിൽ വരും. എന്നാൽ പാർലിമെന്റും ഭരനഘടനയും എല്ലാം അവിടെ തന്നെ കാണും. പാർലിമെന്റ് മന്ദിരത്തിന്റെ ഉല്ഘാടനത്തിൽ കേരളത്തിൽ നിന്നും വിജയിച്ച് പോയ 20 എം.പിമാരും പങ്കെടുത്തില്ല. 20 ലോക്സഭയിൽ നിന്നും ബാക്കിയുള്ളവർ നമ്മുടെ നിയമ സഭ വഴി പോയവരും

ഇപ്പോൾ ബിജെപിയെ എതിർക്കുന്നവർ കരുതുന്നുണ്ടാകും..ഇത് ഒരു വിജയം ആണെന്ന്. എന്തിനായിരുന്നു ഇങ്ങിനെ 29 എം.പിമാരും ചറ്റങ്ങ് ബഹിഷ്കരിച്ചത്…രാഷ്ട്രപതിയേകൊണ്ട് പാർലിമെന്റ് ഉല്ഘാടനം ചെയ്യിക്കാതിരുന്നതിനാൽ..ഈ വിഷയത്തിൽ രാഷ്ട്പതി ദ്രൗപതി മുർമുവിനു പരാതിയുണ്ടോ…? ഇല്ലേ ഇല്ല..അവർ ആവശ്യപ്പെട്ടോ..ഇല്ലേ ഇല്ല..ആരാണ്‌ പാർലിമെന്റിന്റെ സഭാ നാഥൻ..പ്രധാനമന്ത്രി, ആരാണ്‌ ഇന്ത്യയുടെ ഭരണാധികാരി പ്രധാനമന്ത്രി. ജനാധിപത്യ റിപ്പബ്ളിക്കിൽ ആർക്കാണ്‌ കൂടുതൽ അധികാരവും ഭരന നിർവഹണവും പ്രധാനമന്ത്രിക്ക്. അടിയന്തിരാവസ്ഥ കാലമല്ല ഇത്. ജനാധിപത്യം വഴിമാറി പട്ടാള ഭരനത്തിലല്ല ഇന്ത്യ. അതിനാൽ തന്നെ വസ്തുതകൾ ആരും മറക്കരുത്

20 എം പിമാർ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ട് ആരും പാർമിലെന്റ് ഉല്ഘാടനത്തിനു പോയില്ല. കേരളം ലജ്ജിച്ച് തല താഴ്ത്തണം. പാർലിമെന്റ് ഉല്ഘാടനം അത് ബിജെപിയുടെ ചടങ്ങല്ല. ബിജെപിക്കാർ പിരിവെടുത്ത് പണിതതല്ല പാർലിമെന്റ്. നരേന്ദ്ര മോദിക്ക് മാത്രം ഉപയോഗിക്കാനല്ല പാർലിമെന്റ്. പ്രതിപക്ഷത്തിന്റെ എതിർപ്പ് കണ്ടാൽ തോന്നുക അങ്ങിനെ ഒക്കെയാണ്‌ എന്നാണ്‌.
ഇങ്ങിനെ പാർലിമെറ്റിനെ ബഹിഷ്കരിക്കുന്നവർക്ക് നാളെ അതിനകത്ത് ഇരിക്കുന്നതിനും തടസം ഉണ്ടാകുമോ..ഇനി ഞങ്ങൾ ആ പാർലിമെന്റിൽ ഇല്ലെന്ന് പറയാനാകുമോ..75കൊല്ലം ആയിട്ടും സ്വന്തമായ ഒരു പാർലിമെന്റ് നമുക്ക് നിർമ്മിച്ച് എടുക്കുന്നത് ഇപ്പോൾ മാത്രമാണ്‌. ബ്രിട്ടീഷുകാർ അന്ന് പാർലിമെന്റ് അതായത് 100 കൊല്ലം മുമ്പ് പണിതപ്പോൾ 2 സഭകൾക്ക് ഉള്ള സൗകര്യം പോലും പ്ളാൻ ചെയ്തിരുന്നില്ല. ലോക് സഭയും രാജ്യ സഭയുമായി അതിനകത്ത് നമ്മൾ 75കൊല്ലം ഇരുന്ന് നിയമ നിർമ്മാണം നടത്തി. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഓഫീസുകൾ എല്ലാം സ്ഥലം ഇല്ലാത്ത മൂലം പുറത്ത് വാടക കെട്ടിടത്തിലാണ്‌. ഈ വാടക തന്നെ വർഷം 1500 കോടി രൂപ ആകും എന്നാണ്‌ കേന്ദ്ര സർക്കാർ സുർപ്രീം കോടതിയേ ധരിപ്പിച്ചത്.

അതെ സമയം പാർലമെന്റ് മന്ദിരോദഗ്‌ദനം ജാതീയമായി വ്യഗ്യനിക്കാണ്‌ എല്ലാവരും ശ്രമിച്ചത് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിക്കുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കം നിരവധി പേർക്കെതിരെ ഡൽഹി പൊലീസിൽ പരാതി.

കെജ്രിവാളും ഖാർഗെയും പ്രതിപക്ഷ നേതാക്കളും പ്രകോപന പരാമർശം നടത്തിയെന്നും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്. രാഷ്ട്രീയ ലാഭത്തിനായി സർക്കാറിൽ അവിശ്വാസം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് മോദി സർക്കാർ രാഷ്ട്രപതിയെ ബോധപൂർവം ക്ഷണിച്ചില്ലെന്നും അവരുടെ ജാതിയാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുവെന്നും എസ്.ടി, ആദിവാസി സമൂഹത്തെ പ്രകോപിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും പരാതിയിൽ പറയുന്നു.