ആ ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഇന്നത്തെ നിലയില്‍ എത്തുമായിരുന്നില്ല

മലയാളത്തിൽ അവഗണിക്കപ്പെട്ട നടി നയന്‍താര എത്തപ്പെട്ടത് മലയാളത്തിലെ ഒരു നടിക്കും എത്താനാവാത്ത അത്ര ഉയരത്തിൽ. ഇന്ത്യൻ താര സുന്ദരിയായി അന്തർദേശീയ തലത്തിലും തന്റെ സ്ഥാനം ഉറപ്പാക്കിയ മലയാളിയും തിരുവല്ലക്കാരിയും. തിരുവല്ലയിലെ ക്രിസ്ത്യൻ കുടുംബത്തിൽ കോടിയാട്ട് കുര്യന്റെയും  ഓമന കുര്യന്റെയും മകളായി ജനിച്ച് നയന്‍സിന്റെ  തന്റെ ജീവിതത്തേ മാറ്റി മറിച്ച സിനിമയെ കുറിച്ച്  നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ നടത്തിയ തുറന്ന് പറച്ചിലാണ് ശ്രദ്ധ നേടുന്നത്.

2004 ല്‍ തന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമായിരുന്നു കുടയ്കുള്‍ മഴയ്. സിനിമയുടെ തുടക്കത്തില്‍ നയന്‍താരയെ നായികയാക്കാനായിരുന്നു പ്ലാനിട്ടിരുന്നത്. എന്നാല്‍ നയന്‍താരയെ കിട്ടിയിരുന്നില്ല. ഒടുവില്‍ മധുമിതയെ നായികയാക്കി. 2005 ല്‍ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര തമിഴിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ‘നയന്‍താരയുടെ വളര്‍ച്ചയില്‍ താന്‍ അതീവ സന്തോഷവാനാണ്. കുടൈക്കുള്ളില്‍ മഴൈ എന്ന ചിത്രത്തില്‍ നയന്‍താര അഭിനയിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്തരമൊരു വളര്‍ച്ച ഉണ്ടാവുകയില്ലായിരുന്നു’ എന്നും പാര്‍ഥിപന്‍ പറയുന്നു.

നയന്‍താരയുടെ കാമുകന്‍ വിഘ്‌നേഷ് ശിവ ആദ്യമായി സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയും പാര്‍ത്ഥിപനും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ നയന്‍താര നായികയായിട്ടെത്തിയപ്പോള്‍ പാര്‍ഥിപന്‍ വില്ലന്‍ വേഷത്തിലാണ് അഭിനയിച്ചിരുന്നത്.