അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് പാറുക്കുട്ടി

മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ഉപ്പും മുളകും.സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് സ്വന്തക്കാരെ പോലെയാണ്.വര്‍ഷങ്ങളായി വിജയകരമായി മുന്നോട്ട് പോകുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വലിയ പ്രിയങ്കരരാണ്.പാറുക്കുട്ടിയും മലയാളി പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം പിടിച്ചിട്ട് നാളുകളായി.പാറുക്കുട്ടിയില്ലാതെ എന്ത് ഉപ്പും മുളകും എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്.ഓരോ എപ്പിസോഡിലും പാറുക്കുട്ടിയുടെ കളിയും ചിരിയും മറ്റും ആരാധകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്.ഇപ്പോള്‍ പാറുക്കുട്ടിയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വിജയദശമി ദിനമായ ഇന്ന് ആദ്യാക്ഷരങ്ങള്‍ കുറിച്ചിരിക്കുകയാണ് പാറുക്കുട്ടി.പാറുക്കുട്ടിയുടെ അച്ഛന്‍ അനില്‍ കുമാറിന്റെ മടിയില്‍ ഇരുന്നാണ് കുട്ടിത്താരം ആദ്യാക്ഷരങ്ങള്‍ കുറിച്ചത്.ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ഹിറ്റ് ആയി മിറിയിരിക്കുകയാണ്.പാറുക്കുട്ടിയുടെ വീടിനടുത്തുള്ള ക്ഷേത്ര നടയില്‍ വെച്ചാണ് ആദ്യാക്ഷരം കുറിച്ചത്. ക്ഷേത്രത്തിലെത്തിയവരൊക്കെ കുട്ടിത്താരം ആദ്യാക്ഷരം കുറിക്കുന്നത് കൌതുകത്തോടെ നോക്കി നില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം.

സീരിയലില്‍ പാറമട വീട് ലൊക്കേഷനില്‍ പാറുക്കുട്ടി കളിയും ചിരിയുമായി ഓടി നടക്കുന്നത് കാണാന്‍ നിരവധി പ്രേക്ഷകരാണുള്ളത്.ലോക്ക്ഡൗണ്‍ സമയം പാറുക്കുട്ടിയില്ലാതെ സീരിയല്‍ സംപ്രേഷണം തുടങ്ങിയപ്പോള്‍ ഏവരും ആവശ്യപ്പെട്ടത് പാറുക്കുട്ടിയെ മടക്കി കൊണ്ടുവരണം എന്നതായിരുന്നു.ഇപ്പോള്‍ ബാലുവിനും നീലുവിനും മറ്റ് മൂന്ന് മക്കള്‍ക്കുമൊപ്പം സീരിയലില്‍ തിളങ്ങുകയാണ് പാറുക്കുട്ടിയും.