ഏതു സാഹചര്യം വരുമ്പോഴും പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ കോമണ്‍സെന്‍സ് ഉണ്ടാവും, എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല, പാര്‍വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് പാര്‍വതി ജയറാം. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചില്‍ കയറിക്കൂടിയ നടിയും നടന്‍ ജയറാമുമായുള്ള വിവാഹവും മലയാളികള്‍ ആഘോഷിച്ചതാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. വീട്ടിലെ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് താന്‍ ആസ്വദിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് പാര്‍വതി.

ജയറാം അരികില്‍ ഇല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായതോടെ എല്ലാം തനിയെ ചെയ്യാന്‍ ശീലിച്ചു. സിനിമ അഭിനയവുമായി ജയറാം തിരക്കിലാകുമ്പോള്‍ ആശ്രയിക്കാന്‍ മറ്റാരും ഇല്ലാത്ത നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സമയം ഒക്കെ താന്‍ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തുവെന്ന് പാര്‍വതി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പാര്‍വതി ഇത്തരത്തില്‍ പ്രികരിച്ചത്.

‘ഏതു സാഹചര്യം വരുമ്പോഴും പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും. എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റിലല്ലോ. സിനിമാ ഫീല്‍ഡിന്റെ സ്വഭാവം എനിക്ക് അറിയാവുന്നതുമാണ്. അങ്ങനെ എല്ലാം തന്നെതാന്‍ ചെയ്തു ശീലിച്ചു.

മക്കള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോഴൊക്കെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. അത് ഞാന്‍ ജയറാമിനോട് പറഞ്ഞു ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമിലല്ലോ. അപ്പോള്‍ അത് എങ്ങനെ പരിഹരിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ജീവിതം അങ്ങനെയാണ്.പക്ഷെ ഈ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഒരളവ് വരെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്കിതൊക്കെ ചെയ്യാന്‍ പറ്റും എന്നൊരു ആത്മവിശ്വാസം കിട്ടി’.- പാര്‍വതി പറഞ്ഞു.