ഹലോയില്‍ മോഹന്‍ലാലിന്റെ നായികയായി തിളങ്ങിയ പാര്‍വതി മലയാള സിനിമ ഉപേക്ഷിക്കാന്‍ കാരണം ഇതാണ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി മില്‍ട്ടന്‍. മോഹന്‍ലാലിന്റെ നായികയായി ഹലോ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നായികയായി ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. മോഡല്‍ കൂടിയായ നടി ഹലോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറി. ചിത്രത്തില്‍ നായിക കഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്നത് ജ്യോതികയെ ആയിരുന്നു. പിന്നീടാണ് ആ കഥാപാത്രം പാര്‍വതിയുടെ കയ്യില്‍ എത്തുന്നത്. മോഡലിംഗില്‍ തിളങ്ങി നില്‍ക്കവെയാണ് പാര്‍വതിയെ തേടി ഹലോയിലെ കഥാപാത്രം എത്തുന്നത്.

പിന്നാട് മോഹന്‍ലാല്‍ നായകനായി എത്തിയ ഫഌഷിലും പാര്‍വതി എത്തി. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളില്‍ പാര്‍വതി അഭിനയിച്ചു. നിരവധി സൗന്ദര്യ മത്സരങ്ങളിലും നടി പങ്കെടുത്തിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ ആണ് ഇപ്പോള്‍ പാര്‍വതിയും കുടുംബവും താമസിക്കുന്നത്. മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായ പാര്‍വതിയെ പിന്നീട് തെലുങ്കിലാണ് കണ്ടത്. എന്നാല്‍ പിന്നീട് തെലുങ്കും നടി വിട്ടു.

അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് പാര്‍വതി ജയിച്ചത്. അച്ഛന്‍ ജര്‍മന്‍ സ്വദേശിയും അമ്മ പഞ്ചാപ് സ്വദേശിയുമാണ്. അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ വിജയി ആയിരുന്നു പാര്‍വതി. 2004ല്‍ മിസ് ടീന്‍ സൗന്ദര്യ മത്സരത്തിലെ വിജയിയായിരുന്നു. 2005ല്‍ ആണ് നടി സിനിമയില്‍ എത്തുന്നത്. 2013 ല്‍ മുംബൈ സ്വദേശിയായ ഷംസു ലലാനി പാര്‍വതിയെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും പാര്‍വതി വിട്ടുനില്‍ക്കുകയായിരുന്നു. കാലിഫോര്‍ണിയയിലാണ് പാര്‍വതിയും കുടുംബവും താമസിക്കുന്നത്. അഞ്ചുഭാഷകളിലായി നിര്‍മിച്ച മുരളി എന്ന പാര്‍വതിയുടെ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.