കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുന്നത് അതിലും വലിയ ജോലി.. പാർവതിയുടെ പ്രസ്താവന വീണ്ടും വൈറലാകുന്നു

മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്. എന്ത് വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കസബ സിനിമക്കൊക്കെ എതിരെ താരം നടത്തിയ വിമർശനങ്ങൾ വൻ ച്ർച്ചകൾക്ക് വഴിതെളിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പിൽ പാർവതി ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്താവനകൾ വീണ്ടും വൈറലാവുകയാണ്.

പാർവതിയെ ബ്യൂട്ടി ക്വീൻ എന്ന വിശേഷിപ്പിച്ച അവതാരികയോടാണ് കുളിക്കുന്നതും പല്ല് തേക്കുന്നതും തനിക്ക് ഇഷ്ടമല്ലെന്ന കാര്യം താരം വെളിപ്പെടുത്തിയത്. കുളിക്കുന്നത് ഇഷ്ടമല്ലെന്നും പല്ല് തേക്കുന്നത്ത് അതിലും വലിയ ജോലിയാണ് എന്നാണ് പാർവതി പങ്കുവെച്ചത്. കുളിക്കാനും പല്ല് തേക്കാനും മടിയുള്ളവർക്ക് പാർവതി ഒരു പ്രചോദനമാണ് എന്നാണ് അവതാരിക ഇതേക്കുറിച്ച് പ്രതികരിച്ചത്.

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു. ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള, കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്.