വിഗ്രഹങ്ങളുടെ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്, സൂപ്പര്‍ താരങ്ങളുടെ മൗനത്തിനെതിരെ പാര്‍വതി

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു.നിരവധി താരങ്ങള്‍ ഇടവേള ബാബുവനിനെതിരെയും താര സംഘടനയ്ക്ക് എതിരെയും രംഗത്ത് എത്തി.ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജി വെയ്ക്കുകയും ചെയ്തു.ഇപ്പോള്‍ വീണ്ടും താര സംഘടനയായ അമ്മയ്ക്ക് എതിരെ ആഞ്ഞടിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി.

ചലച്ചിത്ര സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ അധികാരം ചിലരില്‍ മാത്രം കേന്ദ്രീകരിച്ചാണെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞു.സംഘടനയുടെ ജനറല്‍ സെക്രട്ടറി ആക്രമിക്കപ്പെട്ട നടിക്കെതിരേയും ഡബ്ല്യു.സി.സിക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തിയത് നേതൃത്വത്തിന്റെ നിരുപാധിക പിന്തുണയുളളതുകൊണ്ടാണെന്നും പാര്‍വ്വതി വ്യക്തമാക്കി.ഇപ്പോള്‍’മറുവശത്ത് ഒന്നും കേള്‍ക്കാത്ത നിശ്ശബ്ദതയാണ്.മൂര്‍ത്തീ വിഗ്രഹങ്ങള്‍ എല്ലാം ഓക്കെയാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്.ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അവരോടാണ്.’വിഗ്രഹങ്ങളുടെ’നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്.മലയാള സിനിമാ ലോകം ആരുടേയും തറവാട് സ്വത്തല്ലെന്നും സര്‍ഗാത്മകമായി നേരിടാന്‍ തങ്ങള്‍ക്ക് വളരെയധികം കെല്‍പുണ്ടെന്നും പാര്‍വതി പറഞ്ഞു.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറുമാറിയ ഭാമയ്ക്ക് എതിരെയും പാര്‍വ്വതി തിരുവോത്ത് രംഗത്ത് എത്തിയിരുന്നു.സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്നാണ് പാര്‍വ്വതി പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം കുറിച്ചത്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്.അവള്‍ തല ഉയര്‍ത്തി നീതിക്കായി പോരാടുന്നത് ഞങ്ങള്‍ കണ്ടുവെന്നും സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചുവെന്നും പാര്‍വ്വതി പ്രതികരിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കിയിരുന്നു.