ടോപ് ധരിക്കാത്ത ചിത്രങ്ങളുമായി പാർവതി, ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്.എന്തും വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.ഇടവേള ബാബുവിന്റെ പ്രസ്താവനമൂലം അടുത്തിടെ പാർവതി അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു, മലയാള സിനിമയിലെ നട്ടെല്ലുള്ള നടി എന്നാണ് പാർവതിയെ വിശേഷിപ്പിക്കുന്നത്.

ഇപ്പോളിതാ ടോപ്പ് ലെസ് ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം. ദി അൺറാവൽ സീരീസ് ലെ മൂന്നാമത്തെ സെറ്റ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ടോപ്‌ലെസ് ചിത്രങ്ങളെ ബോൾഡ് ആൻഡ് റോ ലുക്കുമായി ഇഴചേർത്തുള്ള അവതരണമാണ്. പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.’ദി അൺറാവൽ സീരീസ്’ എന്ന പേരിലാണ് ചിത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.കിടിലൻ ഫോട്ടോസും രസകരമായ കുറിപ്പുകളുമായി പാർവതി അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ലോക്ക്ഡൗൺ കാലം മുതലാണ് താരം സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമായത്.


നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്.താരം പിന്നീട് തമിഴ്,തെലുങ്ക്,കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്.പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നുബാംഗ്ലൂർ ഡേയ്സ്,എന്ന് നിന്റെ മൊയ്തീൻ,ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള,കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്