ഈ ജഡ്ജിയും കോടതിയും ചെയ്യുന്നത് പോക്രിത്തരം ആണ്‌

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു പത്തനംതിട്ട കൊടുമണിലെ പത്താംക്ലാസ്സുകരന്റെ കൊലപാതകം. കൂട്ടുകാർ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം നടന്നിട്ട് ഒരു മാസമായിട്ടും അന്വേഷണത്തിൽ യാതൊരു പുരോ​ഗതിയും ഇല്ല. പ്രതികളായ കുട്ടികൾക്ക് വഴിവിട്ട സഹായമാണ് സർക്കാർ ചെയ്ത് കൊടുക്കുന്നത്. ഇപ്പോഴത്തെ അന്വേഷണ സംവിധാനത്തിൽ തൃപ്തരല്ലെന്ന് പറയുകയാണ് അഖിലിന്റെ വീട്ടുകാർ.

കോടതി എന്നാൽ ദൈവം അല്ല. വിമർശനത്തിനു അതീതവും അല്ല. മകനേ കൊന്ന് കുഴിച്ച് മൂടിയ 2 കൊലയാളികളേ തുറന്ന് വിടുന്ന കോടതി എങ്കിൽ എന്തിന്‌ ഈ സംവിധാനം. ആർക്ക് വേണ്ടി. കൂടുതൽ കൊലയാളികളേ ഉണ്ടാക്കുന്ന ഉത്തേജക കേന്ദ്രമോ കോടതിയും ജഡ്ജിയും…അതേ ചോദ്യങ്ങൾ വ്യക്തമാണ്‌. ഉത്തരം അവ്യക്തം. നീതി പീഢത്തിൽ ആസനനസ്ഥനായിരിക്കുന്ന എല്ലാ ന്യായാധിപൻ മാർക്കും നേരേയാണ്‌ ഈ നീതിയുടെ ചോദ്യം. തിന്മ പ്രവർത്തിച്ചാൽ നീതി ദേവത നിങ്ങളുടെ ശിരസ് അരിയും. നീതീ ദേവതയുടെ കൈയ്യിലെ വാൾ അനീതി വിധിയായി എഴുതുന്ന ന്യായാധിപന്മാരുടെ കഴുത്ത് കൊയ്യനാണ്‌.

പ്രതികൾക്ക് സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളത്. കഞ്ചാവ് കേസിലും മോഷണക്കേസിലും ഈ കുട്ടി കുറ്റവാളിൾ പിടിക്കപ്പെട്ടപ്പോൾ രക്ഷകരായത് സിപിഎം നേതാക്കളായിരുന്നു. സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഒരു സഹായം പോലും ഈ കുട്ടികൾക്ക് ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യാൻ പോലിസിന് ചോദ്യം ചെയ്യാൻ പോലും ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. കൊലക്ക് കരാണമെന്താണന്നോ, കുഴിച്ചിടാൻ മണ്ണ് എവിടെ നിന്ന് കിട്ടിയെന്നോ ഉള്ള ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങൾ ആദ്യ ദിവസങ്ങളിൽ കൊട്ടി ഘോഷിച്ച ഈ വാർത്ത പിന്നീട് എന്തുകൊണ്ട് ഉപേക്ഷിച്ചു ഇതിനെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്