കാമുകിയുടെ ഭർത്താവ് ജയിലിലായപ്പോൾ രണ്ടാം ക്ലാസുകാരിയ മകളെ പീഡിപ്പിച്ചു; യുവാവും പ്രായപൂർത്തിയാകാത്ത സഹോദരനും അറസ്റ്റിൽ

‌പത്തനാപുരം: രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് കൊലക്കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഈ സമയത്താണ് കുട്ടിയുടെ അമ്മയുമായി ഇയാൾ അടുപ്പമുണ്ടാക്കിയത്. കടയ്ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയിലെ താമസക്കാരനായ പ്ലോട്ട് നമ്പര്‍ 77ബിയില്‍ അരുണ്‍കുമാറാ(21)ണ് പൊലീസിന്‍റെ പിടിയിലായത്.
അരുണിന്‍റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും ബാലികയെ നിരവധി തവണ പീഡിപ്പിച്ചുണ്ട്. ഇയാള്‍ ഒളിവിലാണ്. വീട്ടിലെ നിത്യസന്ദര്‍ശകനും കുട്ടിയുടെ അമ്മയുടെ കാമുകനുമാണ് അരുണെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപാതക കേസില്‍ ജയിലിലാണ്. നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപികമാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. ഉടന്‍തന്നെ അധ്യാപകര്‍ പത്തനാപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതി പീഡനങ്ങള്‍ നടത്തി വന്നതെന്നും അന്വേഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സിഐ വി. അനില്‍കുമാര്‍, എസ്‌ഐ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.