യാതൊരു ലക്ഷണവുമില്ലാതെ കോവിഡ് 19, അങ്കലാപ്പിലായി ആരോഗ്യരംഗം, റിപ്പോര്‍ട്ട് കേരളത്തില്‍ നിന്ന് തന്നെ

യാതൊരു ലക്ഷണങ്ങളും ഇല്ലാതെയും കോവിഡ് 19 രോഗം വരാം. ഇതുവരെ കോവിഡിനെ കുറിച്ച് അറിഞ്ഞതും പഠന റിപ്പോര്‍ട്ടുകളും എല്ലാം കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ് പുറത്തെത്തുന്ന പുതിയ വിവരം. ഒരു തരത്തിലുമുള്ള രോഗലക്ഷണം പ്രകടിപ്പിക്കാതെയും കോവിഡ് 19 വരാം. പൂര്‍ണ ആരോഗ്യവാനും ആരോഗ്യവതിയും ആണെന്ന് തോന്നിയേക്കാം. ഇങ്ങനെ പൂര്‍ണ ആരോഗ്യവാനും ആരോഗ്യവതിയും ആണെന്ന് കരുതിയിരിക്കുമ്പോള്‍ തന്നെയും രോഗം ഉണ്ടാകാം എന്നതാണ് ആരോഗ്യ രംഗത്തെ അങ്കലാപ്പില്‍ ആക്കിയിരിക്കുന്നത്. കേരളത്തില്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു സംഭവം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ കോവിഡിന്റെ ലക്ഷണങ്ങള്‍ വിദഗ്ധര്‍ പഠിച്ച് വെച്ചതും കോവിഡിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞ് വെച്ചതും എല്ലാം അപ്രക്തമാവുകയാണ്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ എത്രപേരില്‍ ഇത്തരത്തില്‍ കോവിഡ് 19 രോഗം ബാധിച്ചിട്ടുണ്ടെന്നതാണ് ഏറെ ആശങ്ക സൃഷ്ടിക്കുന്നത്.

പത്തനംതിട്ടയിലാണ് യാതൊരു രോഗ ലക്ഷണവും പ്രകടിപ്പിക്കാത്ത ആള്‍ക്ക് കോവിഡ് പിടിപെട്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് എത്തുന്നത്. ഇന്നലെയാണ് ഡല്‍ഹിയില്‍ ന്നിന്നും എത്തിയ വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത്. പന്തളം സ്വദേശിയായ യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇവരുമായി നേരിട്ടും അല്ലാതെയും ഇടപെഴകിയവരെ കണ്ടെത്തിയിട്ടില്ലെന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഡല്‍ഹിയിലെ ഷക്കര്‍പുരിലുള്ള കോളജില്‍ ബി സി എയ്ക്കാണ് വിദ്യാര്‍ത്ഥിനി പഠിക്കുന്നത്. 17-ാം തീയതിയാണ് യുവതി വീട്ടില്‍ എത്തിയത്. പെണ്‍കുട്ടി വീട്ടിലെത്തിയ ഉടന്‍ തന്നെ മാതാവ് ആരോഗ്യ വകുപ്പില്‍ വിവരം അറിയിക്കുകയാണ് ചെയ്തത്. 14 ദിവസം വീട്ടില്‍ തന്നെ കഴിയണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലഭിക്കുകയും പുറത്തെങ്ങും പോവുകയും ചെയ്തില്ല. പെണ്‍കുട്ടി അമ്മയ്ക്കും അനുജനും ഒപ്പം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. മാത്രമല്ല പെണ്‍കുട്ടിക്ക് പനിയോ തൊണ്ട വേദനയോ ജലദോഷമോ അടക്കം ശാരീരികമായ യാതൊരു വിധ അസ്വസ്ഥതയും ഉണ്ടായിട്ടുമില്ല.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇടെയാണ് നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്ത വിവരം പെണ്‍കുട്ടി അറിയുന്നത്.. അതേ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ടു ദിവസം മുമ്പ് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി സ്രവ പരിശോധനയ്ക്ക് വിധേയ ആയി. തുടര്‍ന്നാണ് ഇന്നലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. കോവിഡ് രോഗിയാണെന്നു പറയുന്ന എന്നെ അതിശയിപ്പിക്കുന്നത് ഇപ്പോഴും തൊണ്ടവേദനയോ പനിയോ അടക്കം അസ്വസ്ഥതയൊന്നും ഇല്ല എന്നതാണെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.