രോഗി ശുചിമുറിക്കുള്ളിൽ ജീവനൊടുക്കി നിലയിൽ; സംഭവം ആലപ്പുഴ മെഡി.കോളജിൽ

ആലപ്പുഴ: രോഗിയെ ശുചിമുറിക്കുള്ളിൽ ജീവനൊടുക്കി നിലയിൽ കണ്ടെത്തി. ആലപ്പുഴ മെഡി.കോളജിലാണ്
രോഗിയെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളികുന്നം സ്വദേശി ശിവരാജനാണ് ജീവനൊടുക്കിയത്.

ആശുപത്രിയിലെ കാർഡിയോ തെറാസിക് വിഭാഗത്തിന് സമീപത്തുള്ള ശുചിമുറിയിൽ പുലർച്ചയോടെയാണ് 62കാരനായ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതേ ആശുപത്രിയിലാണ് രണ്ട് ദിവസം മുൻപ് പ്ര​സ​വ​ത്തി​നി​ടെ കു​ട്ടി​യും തു​ട​ർ​ന്ന്​ അ​മ്മ​യും മ​രി​ക്കാ​നി​ട​യാ​യ സംഭവം ഉണ്ടായത്. ഇതേ തുടർന്ന് ഡോ​ക്ട​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും മൊ​ഴി പൊ​ലീ​സ്​ രേ​ഖ​പ്പെ​ടു​ത്തി.ഡോ​ക്ട​ര്‍മാ​രു​ടെ ഭാ​ഗ​ത്തു പി​ഴ​വി​ല്ലെ​ന്നാണ്​ സൂ​ച​ന. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ.