12കൊല്ലം കാമുകി, വേറെ വിവാഹം, ബിനോജിനു ഇപ്പോൾ ഭാര്യയേ വേണ്ട, ലക്ഷ്മിയേ മതി

പെൺകുട്ടിയെ വിവാഹ വാ​​ഗ്ദാനം നല്കി 12 വർഷം ചതിച്ച പ്രവാസിയായ പകൽ മാന്യൻ. വിവാഹ വാദ്ഗാനം നല്കി പെൺകുട്ടിയെ 12 വർഷമായി ചതിക്കുകയും പീഢിപ്പിക്കുകയും ചെയ്ത ശേഷം പ്രതി ജർമ്മനിക്ക് കടന്നു. തിരുവന്തപുരം, ജില്ലയിലെ പട്ടം മരപ്പാലം ചൈതന്യ ഗാർഡൻ വീട്ടിലെ ബിനോജ് ബാബുരാജ് എന്ന പകൽ മാന്യന്റെ മുഖമാണ്‌ കർമ്മ ന്യൂസ് പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുന്നത്. പട്ടം മരപ്പാലം ചൈതന്യ ഗാർഡനിലെ ബാബുരാജ് , സുധ എന്നീ ദമ്പതിമാരുടെ മകനാണ്‌ ബിനോയ് ബാബു രാജ്. മാതാപിതാക്കളുടെ പേർ പറയുന്നത് എന്തിനെന്ന് ചോദിച്ചാൽ അവരും പ്രതിയായ മകനു ചൂട്ട് പിടിക്കുന്നു എന്നതിനാൽ തന്നെ. ജർമ്മനിയിൽ അലിയൻ ടെക്നോളജി എന്ന സ്ഥാപനത്തിലാണ്‌ പീഢന വീരൻ ബിനോയ് ബാബു രാജ് ഇപ്പോൾ ജോലി ചെയ്യുന്നത്

ബിനോജ് ബാബുരാജ് 12 കൊല്ലമായി ചതിച്ച പെൺകുട്ടിക്ക് സാങ്കല്പ്പികമായി നമുക്ക് ലക്ഷ്മി എന്ന് വിളിക്കാം. ലക്ഷ്മിക്ക് ജീവിതത്തിൽ വലിയ ആഗ്രഹങ്ങളായിരുന്നു. പഠനത്തിൽ എല്ലായിടത്തും ഒന്നാമതായി പാസായി. എയർ ഹോസ്റ്റസ് ആകണം എന്നും ഒരു ഐ.എസ് എസ് ഉദ്യോഗസ്ഥ ആകണം എന്നും ഉള്ള ഇരട്ട ആഗ്രഹങ്ങളയിരുന്നു ലക്ഷ്മിക്ക്. 27 വയസുള്ളപ്പോൾ എയർ ഹോസ്റ്റസ് ആകാനുള്ള പരിശീലനത്തിനിടെയാണ്‌ ബിനോജ് ബാബുരാജ് എന്ന ആളുമായി പരിചയത്തിലാകുന്നത്. പിന്നീട് അത് പ്രണയമായി. 12 വർഷം അവർ കാമുകീ കാമുകന്മാരായി ജീവിച്ചു. ലക്ഷ്മിയേ വിവാഹം ചെയ്യും എന്നായിരുന്നു 12 കൊല്ലവും ബിനോജ് ബാബുരാജ് നല്കിയ ഉറപ്പും വാഗ്ദാനവും. ഇത്തരത്തിൽ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് ലക്ഷ്മി അറിയുന്നില്ല.

2016ൽ ബിനോജ് ബാബുരാജ് മരപ്പാലത്തെ അയാളുടെ വീട്ടിൽ എന്നെ നിർബന്ധിച്ചു കൊണ്ടുപോകുകയും അവിടെ വെച്ചു വിദേശ നിർമ്മിതമായ മയക്ക് മരുന്ന് കലർത്തിയ ചോക്ളേറ്റ് ലക്ഷ്മിക്ക് നല്കുകയും ആയിരുന്നു. ലക്ഷ്മിക്ക് ഏറ്റവും ഇഷ്ടമുള്ള ചോക്ലേറ്റ് അവൾക്ക് മതിവരുവോളം തന്നെ അയാൾ തന്റെ വീട്ടിൽ കൊണ്ടുപോയി നല്കി. വിവാഹ കാര്യങ്ങൾ മാതാപിതാക്കളുമായി സംസാരിക്കാം എന്നും പറഞ്ഞായിരുന്നു ലക്ഷ്മിയേ ബിനോയ് ബാബുരാജ് കൊണ്ടുപോകുന്നത്.

മയക്ക് മരുന്ന് ചോക്ളേറ്റ് കഴിച്ച ലക്ഷ്മി ബിനോജ് ബാബുരാജിന്റെ വീട്ടിൽ മണിക്കുറുകൾ അബോധാവസ്ഥയിലായി. പിന്നെ നടന്നത് ഒന്നും ലക്ഷ്മി അറിഞ്ഞില്ല. ലക്ഷ്മിയെ ലൈംഗീകമായി അയാൾ ചൂഷണം ചെയ്യുകയായിരുന്നു. അവിടെയും തീർന്നില്ല..ലക്ഷ്മിയുടെ നഗ്ന ദൃശ്യങ്ങൾ എല്ലാം മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ചെയ്തു.ഇതെല്ലാം കഴിഞ്ഞ് ലക്ഷ്മിയേ ബിനോയ് ബാബുരാജ് അവളുടെ വീട്ടിൽ കൊണ്ടുപോയി വിട്ടു

ഈ സമയത്ത് ബിനോജ് ബാബുരാജ് തിരുവന്തപുരം ടെക്നോപാർക്കിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. തുടർന്ന് ഇയാൾ ജർമ്മനിയിലേക്ക് പോയി.ജർമനിയിൽ എത്തിയ ബിനോജ് അവിടെ ചെന്ന് മറ്റൊരു സ്ത്രീയുമായി സൗഹൃദത്തിലായി. ആ യുവതിയേ വിവാഹം കഴിക്കുകയും ചെയ്തു. 2019ൽ ജർമ്മനിയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയപ്പോൾ ബിനോയ് ബാബുരാജ് ലക്ഷ്മിയേ നേരിൽ വന്ന് കണ്ടു. ഇതിനിടെ ലക്ഷ്മി ബിനോയ് വിവാഹിതനായത് അറിഞ്ഞിരുന്നു.നേരിൽ കണ്ടപ്പോൾ വിവാഹിതൻ ആയ കാര്യം ബിനോജ് ബാബു രാജ് സമ്മതിക്കുകയും ചെയ്തു. എന്നാൽ ബിനോയിയുടെ ആവശ്യം വിചിത്രമായിരുന്നു.

ലക്ഷ്മിയേയും ഭാര്യയാക്കാം എന്നും ജർമനിയിലേക്ക് കൊണ്ടുപോകാം എന്നുമായിരുന്നു അയാൾ പറഞ്ഞത്. അതായത് ബിനോജ് ഒരേ സമയം കൂടെ ഉള്ള ഭാര്യയേയും 12 കൊല്ലം കാമുകിയായി കൊണ്ടു നടന്ന ലക്ഷ്മിക്കും ഒപ്പം ഒന്നിച്ച് താമസിക്കാനുള്ള പദ്ധതിയായിരുന്നു ഒരുക്കിയത്. ഇതിനു ലക്ഷ്മി തയ്യാറായില്ല. ബിനോയ് ബാബുരാജിന്റെ വിവാഹ അഭ്യർഥന നിരസിച്ചപ്പോൾ പിന്നീട് ലക്ഷ്മിയേ ഭീഷണിപ്പെടുത്തി ഭാര്യ ആക്കാൻ ഇയാൾ ശ്രമിച്ചു. ലക്ഷ്മിയേ ഭീഷണിപ്പെടുത്താൽ ബിനോജ് ബാബുരാജ് അയാളുടെ മൊബൈലിൽ ഉള്ള വീഡിയോകൾ കാണിച്ചു. ലക്ഷ്മിയുടെ ജീവിതം തകർത്ത നിമിഷങ്ങളും നഗ്ന ദൃശ്യങ്ങളുമായുന്നു അത്.

തുടർന്ന് കഴിഞ്ഞ ഫിബ്രവരിയിൽ ലക്ഷ്മി ബിനോജ് ബാബുരാജിനെതിരെ കേസ് കൊടുത്തു. ഇയാൾ ജർമനിയിൽ നിന്നും വന്ന് ശല്യം സഹിക്കാതെ വന്നപ്പോഴായിരുന്നു കേസ് നല്കിയത്. കേസിൽ ബിനോയിക്കെതിരെ വാറണ്ട് ആയതോടെ ഇയാൾ ഇന്ത്യ വിട്ട് ജർമനിക്ക് കടക്കുകയായിരുന്നു. ബിനോജ്
ബാബുരാജ് മാത്രമല്ല ഇപ്പോൾ അയാളുടെ അനുജനും ഈ യുവതിയേ ശല്യപ്പെടുത്തുന്നു. ചേട്ടൻ 12 കൊല്ലം പീഢിപ്പിച്ച് ചതിച്ച പെൺകുട്ടിയുടെ പിറകേ ഇപ്പോൾ അനിയൻ നടന്ന് ശല്യം ചെയ്യുന്നു. അനിയൻ വീഡിയോ എടുക്കലും പിറകേ നടന്ന ലക്ഷ്മിയുടെ ഫോട്ടൊ എടുക്കലും ആണ്‌

കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്‌. ബിനോജ് ബാബുരാജ് പറയുന്നത് വിചിത്രമായ കാര്യങ്ങളാണ്‌. ഇയാളുടെ നിലവിൽ ഉള്ള ഭാര്യക്ക് അയാൾ ഉദ്ദേശിച്ച രീതിയിൽ ഉള്ള ദാമ്പത്യം കൊടുക്കാൻ ആകുന്നില്ല എന്നും ഭാര്യയേക്കാൾ സൗന്ദര്യവും മറ്റും നിനക്കാണ്‌ ഉള്ളത് എന്നും ലക്ഷ്മിയോട് പറയുന്നു. 12 കൊല്ലം പ്രണയിച്ച് വലിച്ചെറിഞ്ഞ് മറ്റിരു വിവാഹം ചെയ്ത ബിനോജ് ബാബുരാജിനു ഇപ്പോൾ പഴയ കാമുകിയേ തന്നെ വേണം. ജർമനിയിൽ നിന്നും അവധിക്ക് വന്നാൽ ലക്ഷ്മിയേ വിവാഹം ചെയ്യാൻ അവളുടെ പുറകേ നടന്ന ബഹളമാണ്‌.

ലക്ഷ്മി ജോലി ആവശ്യത്തിനു താമസിക്കുന്ന ഹോസ്റ്റലിൽ കയറി വരെ ബഹളം ഉണ്ടാക്കി. ലക്ഷ്മിയെ വേണം എന്നാണിയാളുടെ ആവശ്യം. മാത്രമല്ല മദ്യപിച്ചും മയക്ക് മരുന്ന് കഴിച്ചും ശല്യപെടുത്തലും പതിവായിരുന്നു. ബിനോജ് ബാബു രാജ് പല സ്ഥലത്തേക്കും ലക്ഷ്മിയേ മധ്യസ്ഥർ മുഖേന വിളിപ്പിക്കുന്നു. അയാൾക്കൊപ്പം ചിലവഴിക്കാൻ നിർബന്ധിക്കുന്നു. എന്നാൽ തന്നെ കൊണ്ടുപോയി പീഢന കേസും മറ്റും ഇല്ലാതാക്കാൻ കൊന്നു കളയാനാണ്‌ ഇയാൾ ലക്ഷ്യം വയ്ക്കുന്നത് എന്ന് ലക്ഷ്മി സംശയിക്കുന്നു

12 കൊല്ലമായി ഇയാളുടെ ചതിക്ക് ഇരയായ പെൺകുട്ടിയുടെ സ്വപ്നമായിരുന്നു ബിനോയി ബാബുരാജുമായുള്ള വിവാഹം. അതിനായി അവൾ അവളെ തന്നെ അയാൾക്ക് നല്കി. ഹ്രദയം പങ്കുവയ്ച്ചു..ഒടുവിൽ അവൾ അറിയാതെ തന്നെ മറ്റൊരു പെൺകുട്ടിയെ ജർമനിയിൽ പോയി വിവാഹം ചെയ്ത് ചതിച്ചപ്പോൾ തകർന്ന് ജിവിക്കുകയാണ്‌ ഈ യുവതി. 12 കൊല്ലമായ ചതിയിൽ വീണ ഈ യുവതി ഏതായാലും ജീവിക്കാൻ തന്നെയാണ്‌ തീരുമാനിച്ചിരിക്കുന്നത്. കേസും കാര്യങ്ങളുമായി മുന്നോട്ട് പോകും. ബിനോയ് ബാബുരാജ് പറയുന്ന പോലെ ഇനി അയാളേ വിവാഹം കഴിക്കുന്ന വിഷയമേ ഇല്ല. ഒരാൾക്ക് എങ്ങിനെ 2 ഭാര്യമാർക്കൊപ്പം ജീവിക്കാനാകും. 12 കൊല്ലമായി ചതിച്ച ആളേ എങ്ങിനെ വിശ്വസിക്കും. ഇതിനും ബിനോയ് പരിഹാരം മുന്നോട്ട് വയ്ച്ചിരുന്നു. ലക്ഷ്മിയേ വിവാഹം കഴിക്കാൻ നിലവിൽ ഉള്ള ഭാര്യയേ ഡിവോഴ്സ് ചെയ്യാം. ഈ ഉപാധിയും ലക്ഷ്മി തള്ളി കളയുകയായിരുന്നു. ലക്ഷിക്ക് കേസ് അന്വേഷിക്കുന്ന പോലീസുകാരോട് പറയാനുള്ളത് ഇങ്ങിനെ..അയാൾക്കെതിരെ ഞാൻ പോലീസിൽ പരാതി നൽകുകയും കോടതിയിൽ ജഡ്ജി ക്ക്‌ മുന്നിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നുഇതുവരെ ആയിട്ടും കേസ് നു ഒരു തീരുമാനം ആയിട്ടില്ല.. പോലീസിന്റെ അനാസ്ഥ കുറവാണു ഇതിനു കാരണം, 8 മാസമായിട്ടും കേസ് നു ഒരു തീരുമാനമായിട്ടില്ല,എപ്പോൾ വിളിച്ചാലും അന്വേഷണം നടക്കുന്നു എന്നാണ് പറയുന്നത്. എന്നാൽ കോർട്ടിൽ ഒരു റിപ്പോർട്ടു പോലും അവർ ഹാജരാക്കിയിട്ടില്ല. പ്രതിയുടെ വീട്ടിൽ പരിശോധന നടത്തുകയോ വീട്ടുകാരിൽ നിന്നും [പോലും മൊഴി എടുക്കുകയോ ചെയ്തിട്ടില്ല..അതിനാൽ തന്നെ പോലീസ് തലപത്ത് ഉള്ളവർ ഈ കേസിൽ അലംഭാവം കാട്ടുന്നത് ഒഴിവാക്കണം. മറ്റൊരു റംസി ഉണ്ടാകുന്നത് തടയണം. ജർമ്മനിയിൽ ഒളിച്ചിരിക്കുന്ന പീഢന വീരൻ ബിനോയ് ബാബുരാജിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കണം. പാസ്പോർട്ട് ഉടൻ റദ്ദ് ചെയ്യണം. ഇന്റർ പോളിന്റെ സഹായം തേടി എങ്കിലും ഇയാളേ നാട്ടിൽ കൊണ്ടുവന്ന് ജയിലിൽ അടക്കണം. അടിയന്തിരമായി ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ എങ്കിലും പോലീസ് തയ്യാറകണം.