Home national ക്യാപ്റ്റൻ പോൾ ഹെൻറി ടൈറ്റാനിക്കിനേ തൊട്ടത് 37തവണ, കടലാഴം കീഴടക്കിയ ലോകത്തിന്റെ അത്ഭുത മനുഷ്യന്‌ ഇനി...

ക്യാപ്റ്റൻ പോൾ ഹെൻറി ടൈറ്റാനിക്കിനേ തൊട്ടത് 37തവണ, കടലാഴം കീഴടക്കിയ ലോകത്തിന്റെ അത്ഭുത മനുഷ്യന്‌ ഇനി കടലമ്മയുടെ മടിയിൽ ശവകുടീരം

KARMA EXCLUSIVE REPORT ടൈറ്റാനിക് കാണാൻ പോയി തകർന്ന ടൈറ്റൻ മുങ്ങിക്കപ്പൽ ഓടിച്ച പോൾ ഹെൻറി നർജിയോലെറ്റ് (paul henry nargeolet) വിസ്മയങ്ങളുടെ മനുഷ്യൻ ആയിരുന്നു. കടലാഴങ്ങൾ ഇത്രമാത്രം കീഴടക്കിയ മറ്റൊരു മനുഷ്യൻ ഇപ്പോൾ ഈ ഭൂമുഖത്ത് വേറെ ഇല്ല. ടൈറ്റൻ മുങ്ങിക്കപ്പൽ അവസാനമായി ഓടിച്ച് പോകുമ്പോൾ ആ സാഹസിക യാത്ര നയിച്ച അദ്ദേഹത്തിന്റെ പ്രായം എത്ര എന്നോ.. 77 വയസ്. മലയാളിയുടെ ആയുർ ദൈർഖ്യത്തേകാൾ 7 വയസ് പിന്നെയും കൂടുതൽ. 77 വയസുള്ള നമ്മുടെ ആളുകൾ എത്ര പേർ ഇന്ന് ജീവിച്ചിരുപ്പുണ്ട്?

യാത്രക്ക് മുമ്പ് ടൈറ്റന്റെ ക്യാപ്റ്റൻ പോൾ ഹെൻ റി നർജിയോലെറ്റ് എന്ന 77 കാരൻ ഒരു ഇന്റർവ്യൂവിൽ അദ്ദേഹത്തിന്റെ തന്നെ മരണത്തേ വിവരിക്കുന്നത് ഇപ്പോൾ അറം പറ്റിയ വാക്കുകൾ ആകുകയാണ്‌. അതിങ്ങനെ…“ ആഴക്കടൽ യാത്രയുടെ തീവ്രമായ അപകടങ്ങളെക്കുറിച്ച് എനിക്ക് നല്ല ബോധ്യം ഉണ്ട്. എന്നാൽ ഭയം ഒട്ടും ഇല്ല. ആഴ കടലിൽ നിങ്ങൾ 11 മീറ്ററോ 11 കിലോമീറ്ററോ അടിയിൽ ആണെന്ന് ഇരിക്കട്ടെ. 11 മീറ്ററും 11 കിലോമീറ്ററും ഒരുപോലെയാണ്‌. എന്തെങ്കിലും മോശം സംഭവിച്ചാൽ, ഫലം ഒന്നുതന്നെയാണ്. നിങ്ങൾ കടലിന്റെ ആഴത്തിൽ ആയിരിക്കെ എന്തെങ്കിലും സംഭവിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് നിങ്ങൾ മരിച്ചിരിക്കും. അതിനാൽ മരണം ഒരു വിഷയം അല്ല. ആഴക്കടലിൽ അപകടം പിണഞ്ഞാൽ അത് തിരിച്ചറിയുകയോ മനസിലാക്കുകയോ ചെയ്യും മുമ്പേ അത്ര വേഗത്തിൽ ആയിരിക്കും നമ്മുടെ ബോധം നഷ്ടമാവുക. ചിന്തിക്കാൻ പോയിട്ട് എന്താണ്‌ നടന്നത് എന്ന് സൂചന പോലും തലച്ചോറിലേക്ക് എത്തും മുമ്പേ നമ്മൾ ഇല്ലാതാകും – ടൈറ്റൻ മുങ്ങിക്കപ്പൽ മരണത്തിലേക്ക് ഓടിച്ച് ഇറക്കിയ പോൾ ഹെൻ റി നർജിയോലെറ്റ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ആ അഭിമിഖം ഇപ്പോൾ നോവുന്ന വാക്കുകൾ ആയി മാറുകയാണ്‌….!! ആദ്യമായി ടൈറ്റാനിക്കിന്റെ അവശിഷ്ടം പുറത്ത് എത്തിച്ചയാൾ, കടലാഴങ്ങളിൽ തൊടാൻ ഹരമാക്കിയ 77 കാരൻ, കടലാഴങ്ങളിൽ ചെന്ന് തകർന്ന കപ്പലും, വിമാന അവശിഷ്ടവും ബ്ളാക് ബോക്സും ഒക്കെ കൊണ്ടുവരാൻ ഇനി ലോകത്ത് പകരം ആരുണ്ട്?

1912ൽ തകർന്ന ടൈറ്റാനിക്കിൽ പതിറ്റാണ്ടുകളായി ഇദ്ദേഹം ഗവേഷണം നടത്തുന്നു. ദുരന്തത്തിന്റെ ശവപേടകത്തിൽ അനവധി തവണ ഇദ്ദേഹം അടുത്തെത്തിയും നേരിൽ കണ്ടും ലോകത്തിനു വൻ വെളിപ്പെടുത്തലുകൾ നടത്തി.ഈ 77-കാരൻ 37 തവണ 4 കിലോമീറ്റർ ആഴത്തിൽ തകർന്ന ടൈറ്റാനിക്കിനടുത്ത് എത്തിയിട്ടുണ്ട്. കടലാഴത്തിലേക്ക് യന്ത്ര സഹായത്തോടെ ഊളിയിട്ട് പോയി ടൈറ്റാനിക്ക് അത്ഭുതങ്ങൾ ലോകത്തിനു കാണിച്ച് നല്കിയതും പോൾ ഹെൻ റി ആയിരുന്നു.ഇത്തരത്തിൽ ടൈറ്റാനിക്ക് എന്ന 1500 പേരുടെ മൃതദേഹം കിടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ശവപ്പെട്ടിയിൽ പോയി അദ്ദേഹം 6000ത്തോളം പുരാവസ്തുക്കൾ കരയിൽ എത്തിച്ചു..തകർന്ന ടൈറ്റാനിക്കിൽ നിന്നും 7000 പുരാവസ്തുക്കൾ വീണ്ടെടുക്കുന്നതിന് മേൽനോട്ടം വഹിച്ചുവെന്നാണ്‌ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ഉള്ളത്.

ഈ 7000ത്തോളം പുരാവസ്തുക്കളും തകർന്ന ടൈറ്റാനിക്കിൽ നിന്നും ഉള്ള സ്വർണ്ണവും വെള്ളിയും, രത്നങ്ങലും ഉൾപ്പെടെയായിരുന്നു.മുമ്പ് വെള്ളത്തിനടിയിലായ വിമാനങ്ങളും ഹെലികോപ്റ്ററുകളും വീണ്ടെടുത്തു ലോകത്തിനു അത്ഭുതമായ ആളാണ്‌. ലോകത്ത് എകിടെ കടലാഴങ്ങളിൽ ദുരന്തം ഉണ്ടായോ അവിടെ അവസാന വാക്ക് ഇപ്പോൾ മരിച്ച ടൈറ്റന്റെ ക്യാപ്റ്റൻ പോൾ ഹെൻ റി നർജിയോലെറ്റ് എന്ന 77 കാരന്റെയായിരുന്നു.

മുമ്പ് പറഞ്ഞത് പോലെ വിസ്മയങ്ങളുടെ അത്ഭുതമാണ്‌ ഈ 77കാരൻ. 1946ലാണ്‌ ജനനം. അതായത് നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്നേ ജനിച്ചു. ഒരു ഫ്രഞ്ച് ആഴക്കടൽ പര്യവേക്ഷകനും ടൈറ്റാനിക് വിദഗ്ധനും ആയിരുന്നു.പട്ടാലക്കാരനായിരുന്നു. ഫ്രഞ്ച് നാവികസേനയിൽ ഇദ്ദേഹം സാഹസികമായ പര്യടനങ്ങൾ നടത്തി ശ്രദ്ധേയനായി.ആഴത്തിലുള്ള അണ്ടർവാട്ടർ ഗവേഷണം, കടലാഴങ്ങളിലേക്ക് പോയി കടലിന്റെ അടിത്തട്ട് കാണുകയും അത് ലോകത്തിനു വിവരിക്കുകയും ചെയ്യുക ഇതെല്ലാം അദ്ദേഹം ചെയ്തു.

ഈ മനുഷ്യർ യഥാർത്ഥ പര്യവേക്ഷകരായിരുന്നു.സാഹസികതയുടെ വേറിട്ട മനോഭാവവും ലോക സമുദ്രങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ആഴമായ അഭിനിവേശവും ആയിരുന്നു പോൾ ഹെൻ റിക്ക് ഉണ്ടായിരുന്നത്. 2010ലാണ്‌ തകർന്ന് വീണ ഫ്രാൻസിന്റെ വിമാനത്തിൽ നിന്നും കടലാഴങ്ങളിൽ പോയി അദ്ദേഹം ബ്ളാക് ബോക്സ് എടുത്ത്കൊണ്ട് വന്നത്.1986-ൽ, ഫ്രഞ്ച് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ എക്സ്പ്ലോയിറ്റേഷൻ ഓഫ് ദി സീ ദൗത്യത്തിൽ ചേർന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് നീന്തി എത്താൻ അന്ന് ലോകം കണ്ടെത്തിയ ഏക മനുഷ്യൻ ആയിരുന്നു ഇപ്പോൾ ലോകത്ത് നിന്നും സാഹസിക ദൗത്യത്തിനിടെ മരിച്ച പോൾ ഹെൻ റി.1986-ൽഫ്രഞ്ച് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ എക്സ്പ്ലോയിറ്റേഷൻ ഓഫ് ദി സീ ഇദ്ദേഹത്തോട് ടൈറ്റാനിക്കിനടുത്തേക്ക് നീന്തി എത്തി ഗവേഷണം നടത്താമോ എന്ന ചോദ്യം സന്തോഷത്തോട് ഒട്ടും ഭയമില്ലാതെയാണ്‌ അദ്ദേഹം സമ്മതിച്ചത്.

അങ്ങിനെയാണ്‌ 1987ൽ ആദ്യമായി പോൾ ഹെൻ റി ടൈറ്റാനിക് അവശിഷ്ട പ്രദേശത്തേക്ക് പൈലറ്റ് ഡൈവ് ചെയ്യുന്നത്. ആദ്യ ഡൈവിങ്ങ് കഴിഞ്ഞപ്പോൾ പിന്നെ ഹരമായി..അങ്ങിനെ 37തവണ ടൈറ്റാനിക്ക് എന്ന ദുരന്ത പേടകത്തിലേക്ക് നീന്തി ചെന്ന് പേടകത്തേയും അവൈടെ മരിച്ചവരുടെ ആത്മാക്കളേയും ഒക്കെ അദ്ദേഹം സന്ദർശനം നടത്തി.ടൈറ്റാനിക്ക് എന്ന കപ്പിൽ നിന്നും ലോകത്തിനു ആദ്യം ഒരു അവശിഷ്ടം കൊണ്ടുവന്നത് തന്നതും പോൾ ഹെൻ റിയാണ്‌. 1987-ലെ അദ്ദേഹത്തിന്റെ പര്യവേഷണമാണ് അവശിഷ്ടങ്ങളിൽ നിന്ന് പുരാവസ്തുക്കൾ ആദ്യമായി ശേഖരിച്ചത്.തന്റെ ദൗത്യങ്ങളുടെ ഭാഗമായി, കടലിൽ കേടുപാടുകൾ സംഭവിച്ച വിവിധ വിമാനങ്ങൾ കടലാഴങ്ങളിൽ മുങ്ങി തുഴഞ്ഞ് ചെന്ന് പോൾ ഹെൻ റി കണ്ടെത്തി.

1918-ൽ ടോർപ്പിഡോ ഉപയോഗിച്ച് ശത്രുക്കൾ മുക്കിയ ഫ്രഞ്ച് കപ്പൽ ഉണ്ട്. ആർഎംഎസ് കാർപാത്തി എന്ന ഈ കപ്പൽ കടലിനടിയിൽ നിന്നും കണ്ടെത്താമോ എന്ന് ചോദിച്ചപ്പോഴും അസാധ്യമായി കടലാഴങ്ങളിൽ ഒന്നും ഇല്ലാതിരുന്ന പോൾ ഹെൻ റി ആ വൻ ചലഞ്ചും ഏറ്റെടുത്തു. അണ്ടർവാട്ടർ റിസർച്ച് പ്രോഗ്രാമിന്റെ ഡയറക്ടർ എന്ന നിലയിൽ ടൈറ്റാനിക്കുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ വീണ്ടെടുക്കാൻ ഇദ്ദേഹം നടത്തിയ ശ്രമങ്ങൾ ലോക ചരിത്രത്തിന്റെ ഭാഗമാണ്‌. ലോക ചരിത്രത്തിൽ ടൈറ്റാനിക്കിൽ നിന്നും അവശിഷ്ടങ്ങൾ എത്തിച്ച ധീരനായ മനുഷ്യനായി പോൾ ഹെൻ റി നർജിയോലെറ്റ് എന്ന മനുഷ്യന്റെ നാമം എന്നും ഓർമ്മിക്കും.2010-ൽ, റിയോ ഡി ജനീറോയിൽ നിന്ന് പാരീസിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ വർഷം തകർന്ന എയർ ഫ്രാൻസ് ഫ്ലൈറ്റ് 447 ന്റെ ഫ്ലൈറ്റ് റെക്കോർഡർ കടലാഴങ്ങൾ തപ്പി പുറത്ത് കൊണ്ടുവന്നതും ഇദ്ദേഹ്മായിരുന്നു.

അങ്ങിനെ എന്നും മനുഷ്യനു അത്ഭുതവും വെല്ലുവിളിയും രഹസ്യങ്ങളുടെ കലവറയും ഒക്കെയായ കടലിന്റെ അടിത്തട്ട് കീഴടക്കിയ ഈ അത്ഭുത മനുഷ്യനെ ഇപ്പോൾ മലയാളത്തിൽ പറഞ്ഞാൽ കടലമ്മ സ്വീകരിച്ചു. ഇത്രമാത്രം കടലമ്മയോട് സംവദിച്ച പ്രിയപ്പെട്ടവന്റെ മൃതദേഹം പൊലും, കടലമ്മയുടെ മടിത്തട്ടിൽ മൃത കുടീരം തീർത്ത് അതിൽ പോൾ ഹെൻ റി നർജിയോലെറ്റ് ഇനി നിത്യ വിശ്രമം കൊള്ളും. ഈ നിത്യ നിദ്ര അദ്ദേഹം ഒറ്റക്ക് ആയിരിക്കില്ല. തൊട്ടടുത്ത് 1500ഓളം പേർ കൂടി കൂട്ടായിട്ട് ഉണ്ട്. ടൈറ്റാനിക് അപകടത്തിൽ പെട്ട മനുഷ്യരുടെ ശ്മശാനത്തിൽ തന്നെ പോൾ ഹെൻ റി നർജിയോലെറ്റ് അടക്കപ്പെടുകയാണ്‌.copy right@karma exclusive script