ഒരിക്കൽ ഞാൻ കാരണം മോഹൻലാൽ പരസ്യമായി മാപ്പ് പറഞ്ഞു- ശോഭന

മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രങ്ങൾ നിരവധിയാണ്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകളില്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നു. ഇരുവരുടെയും പേര്മേ ​ഗോസ്സിപ്പ് കോളങ്ങളിലും നിറഞ്ഞിരുന്നു. ശോഭന വിവാഹം കഴിക്കാത്തതിന്റെ കാരണം പോലും മോഹൻലാലാണെന്ന് പറയുന്നവരുണ്ട്.

മോഹൻലാൽ നായകനായ പവിത്രം എന്ന സിനിമയില്‍ നടന്ന ഒരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി വൈറലായി മാറുന്നത്. ശോഭന കാരണം ഷൂട്ടിം​ഗ് സൈറ്റിൽ താമസിച്ചെത്തിയെന്നും അതിന് മോഹൻലാൽ ക്ഷമ പറഞ്ഞു എന്നുമാണ് പറയുന്നത്. ഒരു ദിവസം രാവിലെ 5 മണിക്ക് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തു, മോഹന്‍ലാല്‍ ശോഭന ഒരുമിച്ച്‌ അഭിനയിക്കേണ്ട രംഗമാണ് നിചയിച്ചു വെച്ചിരുന്നത്.

അതിന് വേണ്ടി 3:30ക്ക് തന്നെ മോഹന്‍ലാലിനും ശോഭനക്കും വേണ്ടി വണ്ടി വന്നു, അന്ന് മോഹന്‍ലാല്‍ കൃത്യ സമയത്ത് എത്തിയിട്ടും ശോഭന ഹോട്ടലിന്റെ പുറത്തേക്ക് വന്നില്ല.മോഹൻലാലിന് കൃത്യനിഷ്ട നിർബന്ധമാണ്.., അന്ന് ഞാൻ താമസിച്ചതിന്റെ പേരിൽ ഷൂട്ടിം​ഗ് പോലും മാറ്റിവെക്കേണ്ടി വന്നു.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന അഭിനയത്തിലേക്കെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങുകയും ചെയ്‌തു. തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ , ഇംഗ്ലീഷ് ചിത്രങ്ങളിലും ശോഭന അഭിനയമികവ് തെളിയിച്ചു. അഭിനയത്തിന് പുറമെ മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. മികച്ച നടിക്ക് ഉള്ള ദേശീയ അവാര്‍ഡ് മണിച്ചിത്രതാഴ് എന്ന സിനിമയിലെ പ്രകടനത്തിന് നേടുകയും ചെയ്‌തു. വരനെ ആവിശ്യം ഉണ്ട് എന്ന സിനിമയില്‍ ശോഭന അടുത്തിടെ അഭിനയിക്കുകയും ചെയ്‌തു.