ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ഈ ശ്രീലക്ഷ്മി,ഇവളെയൊക്കെ വെടിവച്ച്‌ കൊല്ലാന്‍ നാട്ടില്‍ ആളിലല്ലോ ദൈവമേ പിസി ജോർജ്

വിജയ് പി നായരെ ഭാ​ഗ്യലക്ഷ്മി അടക്കമുള്ളവർ കൈയേറ്റം ചെയ്തതിനെതിരെ വീണ്ടും പിസി ജോർജ്.ശ്രീലക്ഷി അറക്കൽ പിസിക്കെതിരെ നടത്തിയ പ്രസാതവനക്ക് ഇപ്പോൾ മറുപടി കൊടുത്തിരിക്കുകയാണ്.

വാക്കുകൾ ഇങ്ങനെ, ശ്രീലക്ഷ്മി അറയ്ക്കലെന്ന് അടിച്ച്‌ നോക്കിയാല്‍ ഇവളുടെയൊക്കെ മഹത്വം കാണാം, ശ്രീലക്ഷ്മി അറയ്ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം. അവളെയൊക്കെ വെടിവച്ച്‌ കൊല്ലാന്‍ നാട്ടില്‍ ആളിലല്ലോ ദൈവമേ,വീട്ടിലെ പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെണ്‍പിള്ളേരും ചെറുപ്പക്കാര്‍ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച്‌ നോക്കിക്കേ. അവളൊരു മനുഷ്യസ്ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ ശ്രീലക്ഷ്മിയെന്നും പിസി ജോര്‍ജ് .

യൂട്യൂബര്‍ വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ടും ശരിയല്ല, ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ എന്റെ ഭാഗം. അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കില്‍ ഇത്ര കുഴപ്പമില്ലായിരുന്നു. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വമെന്നും പിസി ജോര്‍ജ് ചോദ്യമുയര്‍ത്തുന്നു.