കന്യകാ മാതാവ് ഇരിക്കുന്നത് താമരയിലാണ്; ക്രിസ്ത്യാനികള്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നതില്‍ തെറ്റില്ല: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്

തൊടുപുഴ; കന്യകാ മാതാവ് ഇരിക്കുന്നത് താമരയിലാണ്. താമരയാണ് മാതാവിനെ സംരക്ഷിക്കുന്നത്. ഇതുപോലെ ബിജെപിക്ക് ഒപ്പം ക്രിസ്ത്യാനികള്‍ നില്‍ക്കുന്നതില്‍ തെറ്റില്ലെന്ന് പൂഞ്ഞാറിലെ എംഎല്‍എ പി സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്

കേരളത്തില്‍ എന്‍ ഡി എ നാല് സീറ്റുകള്‍ നേടും. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും ശ്രമിക്കുകയാണ്. ഉത്തരേന്ത്യയില്‍ കേള്‍ക്കാന്‍ ആളില്ലാത്തത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തിയതെന്നും പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞു