നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ, സഹോദരിക്ക് ആശംസയുമായി പേളി

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതരാകയും ബിഗ്‌ബോസ് താരവുമാണ് പേളി മാണി. ഇപ്പോള്‍ താരത്തിന്റെ കുടുംബത്തില്‍ മറ്റൊരു വിശേഷത്തിന്റെ ആഘോഷത്തിലാണ്. പേളിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹമാണത്. പള്ളിയില്‍ വെച്ച് മിന്നു കെട്ടുന്നതിന്റെയും വധൂവരന്മാരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നതുമായ ചിത്രങ്ങളാണുള്ളത്.

ഇപ്പോഴിതാ, സഹോദരിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പേളി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പിങ്ങനെ, ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വർഗ്ഗത്തിൽ വെച്ച് കൂട്ടിയിണക്കിയ ജോഡികൾ. എന്റെ പ്രിയ സഹോദരി റേച്ചൽ മാണി ഇപ്പോൾ മിസിസ് റൂബെൻ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാൻ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനിൽക്കട്ടെ. നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും … ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേളിയും സഹോദരി റേച്ചലും ഇന്‍സ്റ്റഗ്രാമില്‍ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ എന്നാണ് വിവാഹം എന്നുള്ളത് വ്യക്തമാക്കിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്