അനിയത്തിക്ക് ആൺകുട്ടി, സന്തോഷം പങ്കിട്ട് പേളി മാണി

അനിയത്തിക്ക് ആൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കിട്ട് പേളി മാണി. അനുജത്തി റേച്ചലിനും ഭർത്താവ് റൂബെനും ഇന്നാണ് ഒരു കുഞ്ഞു ജനിച്ചത്. എത്രയും പെട്ടെന്ന് കുഞ്ഞിനെ കൈയ്യിൽ എടുത്ത് ലാളിക്കാൻ ആഗ്രഹിക്കുന്നു എന്നാണു പേർളി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതൊരു ആൺകുട്ടിയാണ്. എന്റെ കുഞ്ഞനുജത്തി അമ്മയായിരുന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടമാണ് ഇനി എന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല മനുഷ്യനായത് കൊണ്ട് തന്നെ റൂബെന് നല്ല അച്ഛനാവാനും കഴിയും. ഞാൻ വല്യമ്മയായിരിക്കുന്നു. അഭിനന്ദനങ്ങൾ. കുഞ്ഞിനെ കൈയിലെടുക്കാൻ കാത്തിരിക്കുന്നു. എല്ലാവരും അവരെ അനുഗ്രഹിക്കണം

ബിഗ്ബോസ് ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ മൊട്ടിട്ട പ്രണയമാണ് പേളിയുടെയും ശ്രീനിയുടെയും. ബിഗ്ബോസ് ഷോയ്ക്കുള്ളിലെ പലരും തന്നെ ഇവരുടെ അഭിനയമാണ് പ്രേമം എന്നാണ് പറഞ്ഞതെങ്കിലും വിമർശകരുടെ വായടപ്പിച്ച് ഇവർ വിവാഹിതരായിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഇവർ ഒരുപോല പ്രീയപ്പെട്ടതാണ്. 2019 മെയ് 5 ആയിരുന്നു പേളി -ശ്രീനീഷ് വിവാഹം നടക്കുന്നത്. ഹിന്ദു- ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു..