ഇപ്പോള്‍ സന്തോഷം മാത്രം, നല്ല സാലഡൊക്കെ കുഴച്ച് ബിരിയാണി ശ്രീനി എന്റെ വായില്‍ വച്ചുതന്നു- പേര്‍ളി

പേര്‍ളിയും ശ്രീനിഷും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവരാണ്. ബിഗ്‌ബോസ് ഷോയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ മൊട്ടിട്ട പ്രണയമാണ് പേളിയുടെയും ശ്രീനിയുടെയും. ബിഗ്‌ബോസ് ഷോയ്ക്കുള്ളിലെ പലരും തന്നെ ഇവരുടെ അഭിനയമാണ് പ്രേമം എന്നാണ് പറഞ്ഞതെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച് ഇവര്‍ വിവാഹിതരായിരുന്നു.

ബിഗ്‌ബോസിലെത്തിയ സമയത്ത് കാമറകളെ പറ്റി ബോധമുണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ പോകെ പോകെ എല്ലാവരും കാമറ മറന്ന അവസ്ഥയിലായെന്നാണ് പേളിയും ശ്രീനിഷും പറയുന്നത്. ബിഗ്‌ബോസിന്റെ തുടക്കത്തില്‍ അധികം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ശ്രീനിയുമായി സംസാരിക്കുമ്പോള്‍ റിലാസ്ങ്ങ് ഫീല്‍ ഉണ്ടായിരുന്നെന്നാണ് പേളി പറയുന്നത്. അതേസമയം ഷോയിലെത്തും മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ താന്‍ പേളിയുടെ ഫോളോവര്‍ ആണെന്ന് ശ്രീനി വെളിപ്പെടുത്തി. ആദ്യമുള്ള സൗഹൃദം പിന്നീടാണ് പ്രണയമായി മാറിയത്. പേളി പാവമാണെന്നതും സെന്‍സിറ്റീവ് ആണെന്നതുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശ്രീനി പറയുന്നു. അതേസമയം ആദ്യം തന്നോട് ഐ ലവ് യു പറഞ്ഞത് ശ്രീനിയാണെന്നും തന്റെ ചെവിയിലാണ് അത് പറഞ്ഞതെന്നും പേളി വെളിപ്പെടുത്തി.

പക്ഷേ പേളി തന്നെ പറ്റിക്കുകയാണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ തനിക്ക് സംശയമായെന്നും അതോടെയാണ് പ്രണയം വിളിച്ചുപറയാന്‍ പേളി നിര്‍ബന്ധിതയായതെന്നും ശ്രീനി പറയുന്നു. ഇതിന് പിന്നാലെ ലാലേട്ടന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് ഇത് ചോദിച്ചതോടെ തങ്ങള്‍ക്ക് ധൈര്യമായി. ജീവിതകാലം മുഴുവന്‍ പേളിയുടെ കെയറിങ്ങ് ഉണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നെങ്കിലും ആ കെയറിങ്ങ് ഈ നിമിഷം വരെയുണ്ടെന്ന് ശ്രീനി പറഞ്ഞു. തന്റെ പപ്പ കല്യാണത്തിന് സമ്മതിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നെന്നും പേളി പറയുന്നു. അതേസമയം വീട്ടിലെത്തിയപ്പോള്‍ തന്നോട് അമ്മ ചോദിച്ചത് എപ്പോഴാണ് പേളിയുടെ വീട്ടില്‍ പെണ്ണു ചോദിക്കാന്‍ പോകുന്നത് എന്നായിരുന്നു. അതേസമയം വിവാഹശേഷമുള്ള ജീവിതവും മനോഹരമാണെന്ന് പേളി പറയുന്നത്.

താന്‍ സ്‌നേഹിക്കുന്ന പോലെ ശ്രീനി തന്നെ സ്‌നേഹിക്കുന്നുണ്ട്. ഫുഡാണ് തങ്ങളുടെ പൊതുവായ ഇഷടം. തന്റെ ആഗ്രഹങ്ങള്‍ എല്ലാംശ്രീനി നടത്തിതരാറുണ്ട്. തലപ്പാക്കട്ടി ബിരിയാണി കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ സാലഡൊക്കെ കുഴച്ച് തന്റെ വായില്‍ വച്ചുതന്നു ശ്രീനി. ഇങ്ങനെ ഒരുപാട് സന്തോഷങ്ങള്‍ ജീവിതത്തിലുണ്ടായെന്നും പേളി വെളിപ്പെടുത്തുന്നു. പ്രണയം ഇപ്പോഴും മനോഹരമാണെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.