അവള്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു, ആരാധകര്‍ക്ക് സ്‌നേഹം അറിയിച്ചു നില, വൈറലായി വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് പേളി മാണി. ബ്ഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി ആയിരുന്ന പേളി അതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥി ആയിരുന്ന ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയായിരുന്നു. ഷോ കഴിഞ്ഞ് പുറത്ത് എത്തിയതോടെ ഇരുവരും വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹിതര്‍ ആവുകയായിരുന്നു. ഇപ്പോള്‍ ഇരുവരുടെയും ലോകം മകള്‍ നിലയാണ്. മകള്‍ ജനിച്ചപ്പോള്‍ മുതല്‍ വിശേഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ പേളി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നതും മകളുടെ ഒരു വീഡിയോയാണ്.

കുഞ്ഞിന്റെ വീഡിയോക്കൊപ്പം ‘എല്ലാ പ്രഭാതത്തിലും അവള്‍ കുറച്ച് നേരം വെയില്‍ കൊള്ളുന്നു,’ എന്നാണ് പേളി വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയത്. ‘നിലയെക്കുറിച്ചും അവള്‍ എങ്ങനെ പോവുന്നുവെന്നും എന്നോട് ചോദിക്കുന്ന നിരവധി സന്ദേശങ്ങള്‍ എല്ലാ ദിവസവും എനിക്ക് ലഭിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തിനും സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി. അവള്‍ നന്നായി പോകുന്നു. അവള്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു. അവളുടെ വലിയ സന്തോഷമുള്ള കുടുംബം,’ പേളിയുടെ കുറിപ്പില്‍ പറയുന്നു.

മകള്‍ക്കൊപ്പമുള്ള ചിത്രവും കുറിപ്പും കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ പേളി പങ്കുവച്ചിരുന്നു. അമ്മയുടെ കൈകളില്‍ കാഴ്ചകള്‍ കണ്ട് ഇരിക്കുകയാണ് കുഞ്ഞ് നില. ‘ധാരാളം മാജികും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്‌നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകള്‍ ഇപ്പോള്‍ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകള്‍ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോള്‍, തീര്‍ത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു,’ പേളി കുറിച്ചിരുന്നു.