
ബെംഗളൂരു : മുൻ മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ ഉച്ചഭാഷണികളിലൂടെ ബാങ്കു വിളിക്കണമോ എന്ന് ചോദിച്ചതിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ മതമൗലിക വാദികളുടെ പ്രതിഷേധം. പ്രതിഷേധക്കാർ സർക്കാർ ഓഫീസിന് മുന്നിൽ നിന്നുകൊണ്ട് ഇവർ ഉറക്കെ ബാങ്കു വിളിക്കുകയും ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു,
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ശിവമോഗ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് മതമൗലിക വാദികളുടെ പ്രകോപനപരമായ പെരുമാറ്റം.ഇവർ ബാങ്കു വിളിച്ചതു കൂടാതെ പര്യമായി ഭീഷണി മുഴക്കുകയും ചെയ്തു. ‘ഞങ്ങളുടെ രക്ഷിതാക്കളെ മോശമായി പറഞ്ഞാൽ അത് വിടാം. എന്നാൽ അല്ലാഹുവിനെക്കുറിച്ചും ആസാനെക്കുറിച്ചും പറഞ്ഞാൽ സഹിക്കില്ല.
വേണമെങ്കിൽ ഞങ്ങൾ വിധാന സൗധയ്‌ക്ക് (കർണാടക നിയമസഭയുടെ ആസ്ഥാനമായ) മുന്നിൽ നിന്നും ബാങ്ക് വിളിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സംഭവത്തിൽ 107-ാം വകുപ്പ് പ്രകാരം ശിവമോഗ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളുടെ പശ്ചാത്തലം അന്വേഷിക്കുന്നുണ്ടെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ തങ്ങൾ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.