10 വർഷം യുവതിയെ ഒളിപ്പിച്ച റഹ്മാനെ ജയിലിലടക്കണം, പോക്സോ കേസ് എന്തായി

നെന്മാറ അയിലൂരിൽ യുവാവ് കാമുകിയെ 10 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. റഹ്മാൻ എന്ന യുാവവാണ് കാമുകയായ സജിതയെ സ്വന്തം വീട്ടിൽ പത്ത് വർഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ വലിയ വഴിത്തിരിവായത്. ഇപ്പോൾ സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകളാണ് നടക്കുന്ന്.

ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് വീട്ടമ്മമാർ. രോക്ഷ പ്രകടനമാണ് അമ്മമാർ നടത്തുന്നത്. കോടതിയും രാഷ്ട്രീയക്കാരും നാട്ടുകാരെ പറ്റിക്കുകയാണ്. ഒരു സ്ത്രീയെ പത്തു വർഷം അടച്ചിട്ട പ്രണയത്തെ പലരും മഹത്വൽക്കരിക്കുകയാണ്. അത് തന്നെയാണ് ഏറ്റവും വലിയ തെറ്റ്. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുമെങ്കിലും പ്രണയത്തിന് മതമുണ്ട് എന്ന രീതീയിലലേക്ക് മാറിയിരിക്കുകയാണ് കാര്യങ്ങൾ.

ജസ്നയെപ്പോലെയുള്ള യുവതികൾ ഇപ്പോൾ ആരുടെയെങ്കിലും അണ്ടർ‌ ​ഗ്രൗണ്ടിലായിരിക്കും. വേറെ ഏത് രാജ്യത്തായിരുന്നെങ്കിലും കോടതി പോലും അവനെ വെറുതെ വിടില്ലെന്ന് വീട്ടമ്മയും സംരഭകയുമായ തുഷാര കർമ ന്യൂസിനോട് പറഞ്ഞു. പത്ത് വർ‌ഷത്തിനുശേഷം ഒരു അമ്മക്ക് മകളെ തിരികെകിട്ടിയപ്പോൾ സത്യം എന്തെന്ന് അറിയാനുള്ള സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണ്.