പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു

യൂത്ത് കോൺഗ്രസുകാരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിൽ പൊലീസ് നൽകിയ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി ,അന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. സി.ബി.ഐ അനേഷണം ആവിശ്യപ്പെട്ട് കൃപേഷിനെയും ശരത്‌ലാലിനെയും മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ഫെബ്രുവരി 17 നാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. കൃപേഷ്  ശരത്‌ലാൽ ഈ  രണ്ടു യുവാക്കൾ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് വ്യക്തമാണ്, അന്വേഷണം ഫലപ്രദവും കാര്യക്ഷമവും ആയിരുന്നില്ല, ഫോറൻസിക് സര്‍ജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ലെന്നും കോടതി കണ്ടെത്തി.