സോണിയ ഗാന്ധിയുടെ പേഴ്‌സണണല്‍ സെക്രട്ടറി ദലിത് യുവതിയെ പീഡിപ്പിച്ചു.

 

ന്യൂഡല്‍ഹി/ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണണല്‍ സെക്രട്ടറി ജോലിയും വിവാഹവാഗ്ദാനവും ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചു. സോണിയയുടെ പേഴ്‌സണണല്‍ സെക്രട്ടറിയായ പിപി മാധവന് എതിരെ ബലാത്സംഗത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഡൽഹിയിലെ ഉത്തം നഗര്‍ പൊലീസ് സ്റ്റേഷനിലാണ് മാധവന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോൺഗ്രസ് ഓഫീസിൽ ജോലി ചെയ്തു വരുന്ന ഭർത്താവ് മരിച്ച യുവതിക്ക് നേരെയായിരുന്നു പേഴ്‌സണണല്‍ സെക്രട്ടറിയുടെ അതിക്രമം. ജൂണ്‍ 25നാണ് ഇതു സംബന്ധിച്ച പരാതി ഉത്തം നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.

ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ് എടുത്തിരിക്കുന്നത്. 2020ല്‍ ഭര്‍ത്താവ് മരിച്ച യുവതി കോണ്‍ഗ്രസ് ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.