പൊള്ളുന്ന സെസ് ; ജനരോക്ഷം, ഇളവു പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: പൊള്ളുന്ന സെസിൽ വ്യാപക പ്രതിേഷധത്തോടൊപ്പം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍തന്നെ അതൃപ്തിയറിയിച്ചതോടെ വീണ്ടുവിചാരത്തിനൊരുങ്ങി സർക്കാർ. പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ചുമത്തിയുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അതൃപ്തി ഉയർന്നു.

സഭയിലെ ചര്‍ച്ചയ്ക്കുശേഷമല്ലേ നികുതി നിര്‍ദേശങ്ങളില്‍ തീരുമാനമുണ്ടാകുകയെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ ശനിയാഴ്ച പറഞ്ഞു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു പ്രതികരണം. സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും സമാനരീതിയിലാണ് പ്രതികരിച്ചത്.

വ്യാഴാഴ്ച ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബുധനാഴ്ചതന്നെ ധനമന്ത്രി നിയമസഭയില്‍ ഇളവു പ്രഖ്യാപിച്ചേക്കുമെന്ന സൂചന പുറത്തുവന്നു. ഇതിനിടെ യു.ഡി.എഫ്. സമരം ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രതിപക്ഷം വന്‍ പ്രതിഷേധത്തിന് കോപ്പുകൂട്ടുന്ന സാഹചര്യത്തില്‍ വിഷയം തണുപ്പിക്കാനാണ് എല്‍.ഡി.എഫ്. ഒരുങ്ങുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കരിങ്കൊടി കാണിക്കല്‍ അടക്കം യു.ഡി.എഫ്. പ്രതിഷേധം കനപ്പിച്ചത്.