‘പിഎഫ്‌ഐയിൽ ചേരൂ’ എന്ന് പോസ്റ്റർ; കർശന നടപടിയ്‌ക്കൊരുങ്ങി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: നിരോധിത ഭീകര സംഘടനയിൽ അംഗമാകാൻ ആഹ്വനം ചെയ്തുകൊണ്ടുള്ള പോസ്റ്റർ സ്ഥാപിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘പിഎഫ്‌ഐയിൽ ചേരൂ’ എന്ന പോസ്റ്ററുകൾ ശിവമൊഗയിലെ ഷിരാലക്കൊപ്പയിലാണ് പ്രത്യക്ഷപ്പെട്ടത്.

നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ പിഎഫ്‌ഐ പ്രവർത്തകർ ‘നിരാശ’യിലാണെന്നും അത് മാറ്റാനായി ചുവരെഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിരാശജനകമായ പ്രവൃത്തിയാണിതെന്നും മുഖ്യമന്ത്രി അപലപിച്ചു.പോലീസ് ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.