പുതിയ വെഡിങ്ങ് ഫോട്ടോ പരീക്ഷണം, ഫോട്ടൊഗ്രാഫർക്ക് പൊല്ലാപ്പായി,ഋഷി കാർത്തിക്കിന്റെയും ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ചിത്രങ്ങൾ മൂലം

നിരവധി സേവ് ദി ഡേറ്റ് വീഡിയോകളും ചിത്രങ്ങളുമൊക്കെ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.ഫോട്ടോ ഷൂട്ട് വൈറലാകാൻ നിരവധി പരീക്ഷണങ്ങളാണ് ചിലർ നടത്തുന്നത്.അങ്ങനെ പരീക്ഷണം നടത്തിയ ഏറെ വിമർശനം നേരിട്ടതാണ് കഴിഞ്ഞ ദിവസം തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെഡ്ഡിങ് സ്റ്റോറീസ് ചിത്രീകരിച്ച പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ട്.എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ആണിത്.

എന്നാൽ ഒരു ഫോട്ടോ എടുത്ത പേരിൽ കടുത്ത പലകോണിൽ നിന്നും ഭീഷണി നേരിടുകയാണ് വെഡ്ഡിങ്ങ് സ്റ്റോറിസിലെ അഖിൽ കാർത്തികേയൻ എന്ന ഫോട്ടോഗ്രാഫർ. പിന്തുണയും വിമർശനങ്ങളും സൈബർ ഇടങ്ങളിൽ നിറയുമ്പോൾ ഫോണിലൂടെയും ഫോട്ടോഗ്രാഫറെ തേടി ഭീഷണിയെത്തുന്നത്. ഇതിന്റെ ഫോൺ റെക്കോർഡ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. ഭീഷണികൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങികയാണ് അഖിൽ.

വൈറൽ ഫോട്ടോഷൂട്ട് ,തേച്ചൊട്ടിച്ച് ശ്രീജിത്ത് പന്തളം
https://youtu.be/EGc9e9tcJrk

ചിത്രം പങ്കുവച്ചപ്പോൾ ഹിന്ദു ട്രെഡിഷൻ എന്ന വാക്ക് ഉപയോഗിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. ഇതാണോ ഹിന്ദു ട്രെഡിഷൻ എന്ന് ചോദിച്ച് ഫോട്ടോഗ്രാഫറെ ഫോണിൽ വിളിച്ച് തെറി പറയുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇദ്ദേഹത്തിന്റെ അമ്മയേയും സഹോദരിയെ പോലും ആക്ഷേപിക്കുന്ന തരത്തിലാണ് സംഭാഷണം. നിന്നെ ആരെങ്കിലും കയറി തല്ലുകയോ ഇടിക്കുകയോ ചെയ്താൽ അവന് വീരശൃംഗല പട്ടം കൊടുക്കുമെന്നും ഒരാൾ പറയുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള സംഭാഷണത്തിൽ മോശം പദങ്ങളും ഉപയോഗിക്കുന്നുണ്ട്.

അഖിൽ നിശബ്ദനായി എല്ലാം കേൾക്കുക മാത്രമാണ് ചെയ്യുന്നത്. ഫോണിലൂടെ പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും ഇതിനെതിരെ പൊലീസിൽ പരാതി കൊടുക്കുമെന്നും അഖിൽ വ്യക്തമാക്കി. ദമ്പതികൾക്കെതിരെ സൈബർ ആക്രമണം തുടരുമ്പോഴാണ് ഫോട്ടോഗ്രാഫറെ ഫോണിൽ വിളിച്ചുള്ള ഭീഷണിപ്പെടുത്തുന്നതും അതിന്റെ ഓഡിയോ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

ഇതിനിടയിൽ വിശദീകരണവുമായി ദമ്പതികൾ തന്നെ രം​ഗത്തെത്തിയിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ വസ്ത്രം ധരിച്ചിട്ടുണ്ട്.ഷോർട്സിന്റെയും സ്ലീവ്‌ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്.പക്ഷേ,ഷോർഡറും കാലും കാണുന്നതുമൊക്കെയാണ് സദാചാരക്കാരുടെ പ്രശ്നം.സാരിയുടെ കുറച്ചു ഭാഗം മാറിയാൽ വരെ സദാചാര പൊലീസ് ആകുന്നവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും.ഫോട്ടോഷൂട്ടിന് സഭ്യതയില്ലെന്നു പറഞ്ഞ് വരുന്ന കമന്റുകളിൽ പലതിന്റെയും സഭ്യതയും നിലവാരവും ശ്രദ്ധേയമാണെന്നും.

അതിനേക്കാൾ സഭ്യത എന്തായാലും ഈ ചിത്രങ്ങൾക്കുണ്ട് എന്നാണ് വിശ്വാസമെന്നും ഋഷികാർത്തിക് എന്റെ ഭാര്യയ്ക്കൊപ്പം ഞാൻ നടത്തിയ ഷൂട്ട്.എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല,ബന്ധുക്കൾക്ക് പ്രശ്നമില്ല,ഈ ഷൂട്ടിൽ യാതൊരു തെറ്റുമില്ലെന്നു തന്നെയാണ് ദമ്പതികളുടെ നിലപാട്.സമൂഹമാധ്യമങ്ങളിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ദമ്പതികളുടെ നിലപാട്.