Home national വിമാനത്തില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

വിമാനത്തില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ന്യൂഡല്‍ഹി/ ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നും ജബല്‍പൂരിലേക്ക് പോയ സ്‌പെസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനം 5000 അടി ഉയരത്തില്‍ എത്തിയപ്പോള്‍ വിമാനത്തിനുള്ളില്‍ പുക കണ്ടതിനാലാണ് പൈലറ്റ് വിമാനം അടിയന്തരമായി ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.

ഇന്ന് രാവിലെ ജബല്‍പൂരിലേക്ക് പുറപ്പെട്ട വിമാനത്തിലെ ജീവനക്കാരിയാണ് പുകയുണ്ടായതായി കണ്ടത്. തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്‌പൈസ് ജെറ്റിന്റെ ഒരു വിമാനം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. ജൂണ്‍ 19ന് 185 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്നായിരുന്നു ആദ്യ തിരിച്ചിറക്കല്‍.