മോദിയെ അഭിനന്ദിച്ച് പിണറായി, സഹകരണം കേരളം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി

വന്‍ഭൂരിപക്ഷത്തോടെ രണ്ടാംവട്ടവും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാറിന്റെ സഹകരണം കേരളം പ്രതീക്ഷിക്കുന്നെന്നും പിണറായി പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുന്നൂറിലേറെ സീറ്റാണ് ബി.ജെ.പി ഒറ്റയ്ക്കു നേടിയത്. എന്‍ ഡി എ സഖ്യത്തിന് 354 സീറ്റുകളാണ് ഉള്ളത്.

നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളും മോദിയെ അഭിനന്ദിച്ചിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ ശരിവെച്ചു കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച ബി.ജെ.പിയേയും എന്‍.ഡി.എയേയും അഭിനന്ദിക്കുന്നുവെന്നാണ് ഉമര്‍ അബ്ദുള്ള പറഞ്ഞത്.

നരേന്ദ്ര മോദിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കുമാണ് അതിന്റെ മേന്മ അവകാശപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.