നന്ദകുമാറിന് പകരം പിണറായിയെയും കുടുംബത്തെയും ജയിലിലടക്കണം- പിസി ജോർജ്

ക്രൈം നന്ദകുമാറിനെ ജയിലിൽ ഇട്ടതിനു പകരം അകത്തിടേണ്ടവരുടെ ലിസ്റ്റ് വെളിപ്പെടുത്തി പി.സി ജോർജ്, ക്രൈം നന്ദകുമാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് പിസി ജോർജ് നടത്തുന്നത്. ആഭ്യന്തിര മന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ എന്നിവരെ അറസ്റ്റ് ചെയ്ത് എത്രയും വേഗം ജയിലിൽ ഇടണം എന്ന് പി സി ജോർജ്. ഒരു സ്ത്രീയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ പ്രാഥമികമായ തെളിവ് ഇനിയും കണ്ടെത്താതിരിക്കെ ക്രൈം നന്ദകുമാറിനെ ജയിലിൽ ഇടുന്നു എങ്കിൽ സ്വപ്ന സുരേഷിന്റെ 164 സ്റ്റേറ്റ്മെന്റിലും കേന്ദ്ര ഏജൻസിക്ക് നല്കിയ സ്റ്റേറ്റ്മെന്റിലും പേരുള്ള പിണറായി വിജയനും കുടുംബവും എന്തുകൊണ്ട് ജയിലിൽ ആകുന്നില്ലെന്ന് പി സി ജോർജ് ചോദിക്കുന്നത്. പിനറായിക്കെതിരെ വന്നതിനേക്കാൾ എത്രയോ നിസാരമായ ഒരു ആരോപണാണ്‌ നന്ദകുമാറിനെതിരേ വന്നത് എന്നും കർമ്മ ന്യൂസിനോട് പി സി ജോർജ് ചോദിച്ചു. പിണറായിയും കുടുംബവും ജയിലിൽ കിടക്കുന്നത് താൻ കാണുക തന്നെ ചെയ്യും അത് സംഭവിക്കുക തന്നെ ചെയ്യും എന്നും പി സി ജോർജ് പറയുന്നു

ഇതിനിടെ പോലീസിന്റെ നടപടികൾ നന്ദകുമാറിനെതിരേ തുടരുകയാണ്‌. ഇന്ന് വീണ്ടും ക്രൈം ഓഫീസിൽ ഒരു സംഘം പോലീസുകാരെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. ഇത് 3മത് തവണയാണ്‌ ക്രൈം ഓഫീസിൽ പോലീസ് പരിശോധന നറ്റക്കുന്നത്. അവിടുത്തേ എല്ലാ സാധനങ്ങളും താറുമാരായി കിടക്കുകയാണ്‌ എന്ന് ജീവനക്കാർ പറയുന്നു. എല്ലാ കമ്യൂട്റ്ററിന്റെയും ഹാർഡ് ഡ്രൈവുകൾ ഊരി കൊണ്ട് പോയി. ചിപ്പുകൾ കൊണ്ടുപോയി. ചാർജറുകൾ വരെ കൊണ്ടുപോയി. എന്തെല്ലാം സാധനമാണ്‌ പോലീസ് കൊണ്ടുപോയത് എന്ന്തിനു കണക്ക് പോലും ഇല്ലെന്നും കണ്ണിൽ കണ്ടത് എല്ലാം കൊണ്ടുപോയെന്ന അവസ്ഥയാണ്‌ എന്നും ആരോപിക്കുന്നു.

ഇതിനിടെ ക്രൈം നന്ദകുമാറിന്റെ സഹോദരനെ ഇന്ന് പോലീസ് വിളിച്ച് വരുത്തി. അദ്ദേഹത്തിൽ നിന്നും മണിക്കൂറുകൾ മൊഴിയെടുക്കൽ നടത്തി. സാമ്പത്തിക ഉറവിടം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒക്കെ അറിയണം എന്നായിരുന്നു പോലീസ് പറഞ്ഞത്. നോക്കുക ഒരു സ്ത്രീയുടെ മോശമായി പെരുമാറി എന്ന പരാതിയിൽ പോലീസിന്റെ അന്വേഷണം എവിടെ എത്തി നില്ക്കുന്നു എന്ന്. സാമ്പത്തിക കാര്യങ്ങളും ബാങ്ക് വിവരങ്ങളും വരെ പോലീസ് ശേഖരിക്കുന്നു. കഴിഞ്ഞ ദിവസം നന്ദകുമാർ ജയിലിൽ ആയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും മാത്രം ഉ വീട്ടിൽ മണിക്കൂറുകൾ രാത്രി പോലീസ് പരിശോധന നടന്നു. ഇപ്പോൾ പരാതിക്കാരിയായ സ്ത്രീ ട്രൈബൽ വിഭാഗക്കാരി ആയതിനാൽ നന്നകുമാറിനെതിരേ പട്ടിക ജാതി പീഢന വകുപ്പും പോലീസ് ചുമത്തിയിരിക്കുകയാണ്‌