പിണറായി അഴിമതിക്കാരൻ, സ്വാധീനിക്കുന്നത് ഫാരീസ് അബൂബക്കർ

 

തിരുവനന്തപുരം/ പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരീസ് അബൂബക്കറാണെന്ന് പി.സി ജോർജ്. ഫാരീസ് അബൂക്കർ പിണറായിയുടെ ബിനാമിയാണ്. ഫാരീസ് ഇപ്പോൾ അമേരിക്കയിലാണുള്ളത്. പിണറായിയുടെ അമേരിക്കൻ യാത്രകളും അന്വേഷിക്കണം. പിണറായി അഴിമതിക്കാരനാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു – പി.സി ജോർജ് പറഞ്ഞു.

വീണ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസ് ​അന്വേഷിക്കണം. മുഖ്യമ​ന്ത്രിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകും. പിണറായിക്കെതിരെ ഇ.ഡി വിശദമായ അന്വേഷണം നടത്തണം. പി.സി ജോർജ് ആവശ്യപ്പെട്ടു.

പീഡനപരാതിയിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. അന്വേഷണത്തോട് സഹകരണമെന്ന വ്യവസ്ഥമാത്രമാണ് കോടതി മുന്നോട്ടുവെച്ചത്. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിൽ ക്ഷമ ചോദിച്ചിക്കുന്നു. ജാമ്യത്തിലിറങ്ങിയ പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു