പിണറായി സർക്കാരിന് മാധ്യമഭയം കൂടി, സഭയില്‍ ക്യാമറകൾക്ക് കടുത്ത നിയന്ത്രണം

 

തിരുവനന്തപുരം/ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നിയമസഭയിൽ സ്വര്‍ണക്കടത്ത് അടക്കം നിരവധി ഗുരുതര ആരോപണങ്ങൾ കത്തിയാളുമെന്നു ഉറപ്പായിരിക്കെ നിയമസഭ സമ്മേളനത്തില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് വൻ നിയന്ത്രണം ഏർപ്പെടുത്തി. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർ മീഡിയ റൂമില്‍ അങ്ങ് ഇരുന്നാൽ മതിയെന്ന നിലപാടിലാണ് സർക്കാർ.

പിണറായി സർക്കാർ മാധ്യങ്ങളെ ഭയപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. പിണറായിക്കെതിരെ ശബ്ദമുയത്തിയ ക്രൈം നന്ദകുമാറിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവം ഈ അവസരത്തിൽ പിണറായിയു ടെ മാധ്യമ ഭയം ഓർമ്മപ്പെടുത്തുന്നു. നിയമസഭാ മന്ദിരത്തിൽ മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉള്ളത്. പ്രതിപക്ഷം വലിയ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ പിആര്‍ഡി മാധ്യമങ്ങൾക്ക് നൽകിയില്ല.

സഭ ടിവിയുടെ ക്യാമറ മാത്രമാണ് സഭയില്‍ അനുവദിച്ചിരിക്കുന്നത്. ചാനലുകളു ടെയും മറ്റു മാധ്യമങ്ങളുടെയും ക്യാമറകൾക്കും ക്യാമറമാൻമാർക്കും സഭയിലേക്ക് പ്രവേശനമില്ല. ഇക്കാര്യത്തിൽ സർക്കാർ നൽക്കുന്ന അക്രഡിറ്റേഷനുകൾക്ക് പോലും പുല്ലു വില. ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപെട്ടു ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭ നിർത്തിവെക്കുകയായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിഷേധ വുമായി പ്രതിപക്ഷം എഴുന്നേറ്റു. യുഡിഎഫിന്റെ യുവ എംഎല്‍എമാര്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കും ധരിച്ചാണ് സഭയില്‍ എത്തിയത്.

അതേസമയം, നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അങ്ങേയറ്റം അപലപനീയവും ജനാധിപത്യ വിരുദ്ധവുമെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കുറ്റപ്പെടുത്തി. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയത്. മീഡിയ റൂമില്‍ ഒഴികെ എല്ലായിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കാണ് ഏര്‍പ്പെടുത്തിയത്. മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയും ഓഫീസുകളില്‍ പ്രവേശിക്കുന്നതു വിലക്കിയതിലൂടെ ജനത്തിന്റെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്.

പി.ആര്‍.ഡി ഔട്ടിലൂടെ നല്‍കുന്ന ദൃശ്യങ്ങള്‍ ഭരണപക്ഷത്തിന്റേത് മാത്രമാകുന്നതും മാധ്യമ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നടപടിയാണ്.സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതിലൂടെ വ്യക്തമാവുന്നത്. വാച്ച് ആന്റ് വാച്ച് വാര്‍ഡിന് പറ്റിയ തെറ്റാണെന്ന നിയമസഭാ സ്പീക്കറുടെ ഓഫീസിന്റെ വാദം അംഗീകരിക്കാനാവില്ല.

ഇതുവരെയില്ലാത്ത എന്ത് പ്രത്യേക സംഭവമാണ് വാച്ച് ആന്‍ഡ് വാര്‍ഡ് മാധ്യമപ്രവര്‍ ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുന്നതിലേയ്ക്ക് നയിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കേ ണ്ടതുണ്ട്. മാധ്യമ വിലക്ക് അടിയന്തരമായി പിന്‍വലിക്കണമെന്നു യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.