നന്ദകുമാറിനോട് കാട്ടിയ ക്രൂരത ചരിത്രത്തിൽ പിണറായിക്ക് കറുത്ത പൊട്ടു തൊടും.

ക്രൈം നന്ദകുമാറിനോട് പിണറായിയുടെ പോലീസ് കാട്ടിയത് ക്രൂരമായ തറപ്പണിയാണ്. ലോകത്ത് ഒരു ഭരണകൂടവും ഒരു മാധ്യമത്തോട് കാണിക്കാത്ത ഭരണകൂട ഭീകരത. നാണകെട്ട ഈ തരം താണ തെമ്മാടിത്തരം കാട്ടാൻ മുഖ്യമന്ത്രിക്ക് ഉപദേശം തന്ന ഉപദേശികൾ ഉണ്ടല്ലോ? അവർ നിങ്ങളെ പടുകുഴിയിലേക്കാണ് വലിച്ചിഴക്കുന്നത്. കള്ളക്കേസ് ഉണ്ടാക്കി ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ കയറി പോലീസ് കാട്ടിയ അഴിഞ്ഞാട്ടവും തെമ്മാടിത്തരവും തുടർന്നുള്ള അറസ്റ്റും അഴിക്കുള്ളിൽ തള്ളലുമൊക്കെ ചരിത്രത്തിൽ പിണറായിക്ക് കറുത്ത പൊട്ടു തൊടും.

ചരിത്രത്തിന്റെ താളുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ നാറിയ നാറ്റിയ മുഖ്യമന്ത്രിയായി നിങ്ങളുടെ പേര് തങ്ക ലിപികളിൽ എഴുതി വെക്കപ്പെടും. ക്രൈം നന്ദകുമാർ കേരളത്തിലെ പത്രപ്രവർത്തകൻ ആണെന്ന പരമാർത്ഥമാണ്‌ നിങ്ങൾ മറന്നത്. അയാൾ ചെയ്ത വാർത്തകളുടെ പേരിൽ ആ മനുഷ്യനോട് നിങ്ങൾ പക തീർക്കുകയായിരുന്നു. നിങ്ങൾ മാത്രമല്ല, സി പി എം ഉം. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് എഴുതുന്നവരെയും പ്രതികരിക്കുന്നവരെയുമൊക്കെ അധികാരം ഉണ്ടെന്നു വെച്ച് കള്ളക്കേസിൽ കുടുക്കി അഴിക്കുള്ളിൽ തള്ളാമെന്നു നിങ്ങൾ തെളിയിച്ചിരിക്കുകയാണ്. ഒരുപെണ്ണിന്റെ പരാതി എഴുതി വാങ്ങി ആരെയും പിടിച്ച് ഉള്ളിൽ തള്ളും ഞങ്ങളെന്നു കേരളത്തിലെ പത്ര ലോകത്തിനു കാട്ടിക്കൊടുത്ത് അവരെ ഒന്നടങ്കം ഭീക്ഷണിപ്പെടുത്തുകയാണ്.

നിരവധി കുടുംബങ്ങൾ തകർത്തെറിഞ്ഞ ഒരു പെണ്ണിനെ പാർട്ടിയുടെ കൂലിത്തൊഴിലാളിയായ സഖാവിനെ ഉപയോഗപ്പെടുത്തി ദിവസങ്ങൾ മാത്രം
ക്രൈമിന്റെ ഓഫീസിൽ പണിക്കായി വെച്ച് പിന്നെ അവളെക്കൊണ്ട് പരാതി എഴുതിവാങ്ങി കളിച്ച നാടകം വഴി നന്ദകുമാറിനെ നിങ്ങൾ അഴിക്കുള്ളിൽ അടച്ചു. കൊള്ളാം ഈ തിരക്കഥ സാക്ഷാൽ മുഖ്യമന്ത്രി തന്നെ നേരിട്ട് എഴുതിയതാണോ? ഇത്തരം തിരക്കഥകൾ രചിച്ചാൽ അല്ലെങ്കിൽ രചിച്ചവർക്ക് ഓസ്‌കാർ അവാർഡ് വരെ കിട്ടാനുള്ള സാധ്യതയുണ്ട്. പിണറായിയുടെ പോലീസ് കാട്ടിയ രാഷ്ട്രീയ കുതന്ത്രം ജനങ്ങൾ അറിയില്ലെന്ന് നിങ്ങൾ കരുതി.

ആരാണ് ഈ പെൺകുട്ടി? കാണുന്നവരോടൊക്കെ പ്രേമം തോന്നുന്ന എന്ത് കൊള്ളരുതായ്മകൾക്കും പോകുന്നവളെന്നു അവളുടെ കൂടെ 10 വർഷം ജീവിതം തള്ളിയ സാധുവായ ഒരു മനുഷ്യന്റെ വെളിപ്പെടുത്തൽ നിങ്ങൾ കേട്ടുവോ? കേരളം കേട്ടുകൊണ്ടിരിക്കുന്നു. പോലീസിന്റെ പുറമ്പോക്ക് നാടകത്തിലൂടെ നിങ്ങൾ എന്താണ് നേടിയത്.? നിങ്ങളുടെ അതിരു കടന്ന ആ ദാർഷ്ട്യമുണ്ടല്ലോ? അത് നിങ്ങളെ വേണ്ടെന്നു ജനത്തെ കൊണ്ട് പറയിക്കും. ജന സേവകന്റെ വെള്ള കുപ്പായവുമിട്ടു നിങ്ങൾ കാട്ടുന്ന ദാർഷ്ട്യം എല്ലാ അതിർ വരമ്പുകളും കാണാനിരിക്കുകയാണെന്നാണ്. ക്രൈം നന്ദകുമാറിന്റെ ഒടുവിലത്തെ അറസ്റ്റ് ഇത് അടിവരയിട്ടു പറയുന്നു. ജനത്തെ വിളിച്ചറിയിക്കുന്നു.

ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അസാന്മാർഗ പ്രവർത്തികളിൽ ഏർപ്പെട്ടു നടക്കുന്ന ഒരു സ്ത്രീയുടെ പരാതിയുടെ പേരിൽ മുഖ്യമന്ത്രി ചെയ്തത് രാഷ്ട്രീയ വൈരാഗ്യം തീർക്കലാണ്. ഒരു മാധ്യമ പ്രവർത്തകനെ കള്ളക്കേസിൽ കുടുക്കി, ഇല്ലാത്ത കേസുണ്ടാക്കി മാധ്യമ സ്ഥാപനം റെയ്‌ഡിന്റെ പേരിൽ തകർത്ത് അയാളെ അറസ്റ്റ് ചെയ്ത് ഉള്ളിൽ വെച്ച് പിന്നെ റിമാന്റിലാക്കുക. മിസ്റ്റർ പിണറായി, ഇത് നിങ്ങൾക്ക് മാത്രമേ ചെയ്യാനാവൂ. നിങ്ങൾ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ നിങ്ങളുടെ പോലീസ് ചെയ്ത ഈ കൊടും ക്രൂരത വഴി നിങ്ങൾ അക്ഷരാർത്ഥത്തിൽ ഭരണഘടനയുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. അധികാരമേൽക്കുമ്പോൾ, ഒരു ജന പ്രതിനിധിയായി നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഉരുവിട്ട സത്യാ പ്രതിജ്ഞയുടെ ലംഘനമാണിത്.

മദ്യപാനിയും, ലഹരി ഉപയോഗിക്കുമെന്നുവരെ ഭർത്താവ് സംശയിക്കുന്ന ഒരു പെൺകുട്ടി. ഒരു പരമ യോഗ്യനായ സഖാവിന്റെ കൂടെ ലോഡ്ജ് മുറിയിൽ രതിയിൽ ശ്രമിക്കുമ്പോൾ ഭർത്താവ് കൈയ്യോടെ വന്നു പിടികൂടിയവൾ. പെറ്റമക്കളെ കളഞ്ഞു തോന്നുവാന്റെ കൂടെയൊക്കെ തോന്നുന്നപോലെ ഓടിനടക്കുന്ന ഒരു പെണ്ണിന്റെ മൊഴിയും പരാതിയും വാങ്ങി വെച്ചാണ് പിണറായിയും പോലീസും ഈ കൊള്ളരുതായ്മ കാട്ടിയിരിക്കുന്നതെന്നു മറക്കരുത്. നിങ്ങൾ പറയുന്ന പോലെ മന്ത്രി വീണ ജോർജിന്റെ ടോപ്പായി അശ്ളീല വീഡിയോ എടുക്കാൻ അല്ല എന്ത് തെമ്മാടിത്തരത്തിനും അവൾ പോകുമെന്നാണ് അവളെ ഇത്രയും കാലം സഹിച്ച ഭർത്താവ് പറഞ്ഞിരിക്കുന്നത്. എന്ത് കൊള്ളരുതായ്മയും ചെയ്യാൻ മടി കാണിക്കാത്ത ഈ പിന്നെ മാത്രമേ നന്ദകുമാറിനെ കുടുക്കാൻ കിട്ടിയുള്ളൂ നിങ്ങൾക്ക്. എന്ത് ചെയ്തിട്ടും കാശ് വാങ്ങുന്ന കൂട്ടത്തിലാണ് അവൾ എന്നാണു ഭർത്താവ് അവളെ പാട്ടി ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. സ്ത്രീ വർഗ്ഗത്തിന് നാണക്കേടായി കേരളത്തിൽ ഇത്തരത്തിൽ ഉള്ള നാറിയ സ്ത്രീകളെ ആണല്ലോ നിങ്ങൾക്കൊക്കെ ഇഷ്ട്ടം.

എസ് റ്റി എന്ന പരിപാപനമായ മേൽവിലാസം ആണ് അവൾ ദുരുപയോഗം ചെയ്തിരിക്കുന്നത്. കയറി പിടിച്ചു എന്ന് പറഞ്ഞു എഴുന്നേറ്റു നിൽക്കാനാവാത്ത ഭർത്താവിന്റെ പിതാവിനെതീരെ പോലും കള്ളക്കേസ് കൊണ്ടുത്തവളാണ് അവളെന്നു നിങ്ങൾക്ക് അറിയുമോ? ആ മനുഷ്യന്റെ രണ്ടര ഏക്കർ കൃഷി ഭൂമി മൂന്നരലക്ഷം രൂപക്ക് പണയപ്പെടുത്തി സിനിമയിലും, സീരിയലിലും അഭിനയിക്കാനിറങ്ങിതിരിക്കും മുൻപ്
ഒരുത്തൻ കെണിയിലായി ആത്മഹത്യചെയ്തിരുന്നു. ഭർതൃവീടിനെ കടക്കെണിയിലാക്കിയായിരുന്നു അവൾ കൊച്ചിക്ക് വണ്ടികയറിയത്.
പെണ്ണൊരുമ്പെട്ടാൽ എന്തൊക്കെ നടക്കുമെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ക്രൈം നന്ദകുമാർ മന്ത്രി വീണ ജോർജിന്റെ അശ്ളീല വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചെന്നു പറഞ്ഞു. അങ്ങനെ ഡൂപ്പായി അഭിനയിക്കാൻ മാത്രം അവൾക്ക് എന്താണ് സ്വന്തമായി കൈയിലുള്ളത്?