കേരള സാങ്കേതിക സർവകലാശാലയിൽ പിണറായിയുടെ കമ്മ്യൂണിസ്റ് ഭീകരത

കേരള സാങ്കേതിക സർവകലാശാലയിൽ കോടതി ഉത്തരവുണ്ടായിട്ടും സി പി എമ്മിന്റെ നേതൃത്വത്തിൽ ഭരണ സ്തംഭനം ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ് ഭീകരത. ഇടതുപക്ഷ യൂണിയനുകളെയും എസ് എഫ് ഐയും കയറൂരിവിട്ട് സി പി എം ബോധപൂർവം സൃഷ്ട്ടിക്കുന്ന ഭരണ സ്തംഭനം 8000 വിദ്യാർത്ഥികളുടെ ഭാവി കൊണ്ടുള്ള പന്തുകളിയാണ്.

കേരള സാങ്കേതിക സർവകലാശാലയുടെ താത്‌കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ച പിറകെ ഡോ. സിസയുടെ നിയമനം ശരിവച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് സർക്കാർ. ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാർ ഹർജി തള്ളുകയും, രണ്ടോ മൂന്നോ മാസത്തിനകം പുതിയ വി.സിയെ കണ്ടെത്താനാണു കോടതി സർക്കാരിനോടു നിർദ്ദേശിച്ചിരുന്നത്.

ഡോ. സിസയുടെ നിയമനത്തെച്ചൊല്ലി സർക്കാരും സർവകലാശാലയിലെ ഭരണാനുകൂല സംഘടനകളും നടത്തിവരുന്ന നിസഹകരണ സമരം സാധാരണഗതിയിൽ ഹൈക്കോടതി തീർപ്പിന്റെ അടിസ്ഥാനത്തിൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അതിനു സാദ്ധ്യത ആസ്ഥാനത്താക്കുന്നതാണ് മേൽക്കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം. താത്‌കാലിക വി.സിയായി ഗവർണർ നിയമിച്ച ഡോ. സിസ ചുമതലയേറ്റിട്ട് ആഴ്ചകളായെങ്കിലും വി.സിയെന്ന നിലയിലുള്ള ഒരു ചുമതലയും നിർവഹിക്കാൻ പ്രതിഷേധക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. പുതിയ കോടതിവിധിയെ തുടർന്ന് ഉണ്ടായ സർക്കാർ നീക്കം പ്രതിഷേധം തുടരാനുള്ള സി പി എം തീരുമാനത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെയും പ്രത്യേകിച്ച് സി പി എമ്മിന്റെയും ധാർഷ്ട്യം അവസാനിക്കുന്നില്ലെന്ന് ചോദിക്കാട്ടുന്നത് കൂടിയാണിത്.

സമരം ചെയ്യുന്നവർക്ക് എന്ത് ചെയ്താലും ശമ്പളം മുടങ്ങാതെ കിട്ടുമെന്ന വിശ്വാസമാണ് ഇതിനു മുഖ്യ കാരണം. തൊഴിൽ ചെയ്യാതെ ശമ്പളം കിട്ടുമെന്ന അഹങ്കാരമാണ് എയർ കമ്മ്യൂണിസ്റ്റ് ഭീകരതക്ക് വഴിയൊരുക്കിയിരിക്കുന്നത്. വി.സിക്കും അവരെ പച്ചതൊടുവിയ്ക്കില്ലെന്ന വാശിയിൽ നിൽക്കുന്ന സർക്കാരിനും സർക്കാർ അനുകൂല സംഘടനകളിൽപ്പെട്ടവർക്കും മുടങ്ങാതെ ശമ്പളം കിട്ടുമെന്നതിനാൽ സമരമുറകൾ ഇനിയും നീണ്ടുപോകുമെന്നാണ് കരുതേണ്ടത്.

ഗവർണർ – സർക്കാർ പോരിൽ ബലിയാടുകളാകേണ്ടിവന്നിരിക്കുന്ന എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ കാര്യം ഇവിടെ കമ്മ്യൂണിസ്റ് നേതാക്കൾ മറക്കുകയാണ്. അവർക്കെന്ത് മനസാക്ഷി? അവർക്കെന്ത് വിദ്യാർത്ഥിയുടെ ഭാവി?. എൻജിനിയറിംഗ് അവസാന പരീക്ഷയും പാസായി ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം കാത്ത് എണ്ണായിരത്തിലധികം കുട്ടികളാണ് പുറത്തുനിൽക്കുന്നത്. ഇവരിൽ നല്ലൊരു ഭാഗം വിവിധ സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റ് ഉറപ്പാക്കിയവരും, ഇവിടെയും പുറത്തുമായി ഉന്നത പഠനത്തിനു പോകാൻ തയ്യാറെടുക്കുന്നവരുമാണ്. യഥാസമയം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പലരുടെയും ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന അവസ്ഥയിൽ അധികാരം കൂടി ഉണ്ടെങ്കിൽ ‘എന്താണ് കമ്മ്യൂണിസ്റ് ഭീരത?’ എന്ന് ഈ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങളെയും പിണറായി സർക്കാർ പഠിപ്പിക്കുകയാണ്.

വി.സിയുടെ പേരിൽ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം ഒരിക്കലും കുട്ടികളെ ഉപദ്രവിക്കുന്ന തലത്തിലേക്ക് മാറരുതെന്ന് കോടതി ഓർമ്മിപ്പിച്ചതോന്നും മുഖ വിലക്കെടുക്കാൻ പിണറായി സർക്കാർ തയ്യാറല്ല. ഇനി പിണറായി വിജയൻ അതിനു തയ്യാറായാലും ഉപദേശികളായ കൂലി തൊഴിലാളികൾ അതിന് പിണറായിയെ അനുവദിക്കുകയില്ല. കാരണം മുഖ്യമന്ത്രി കസേരയിൽ പിണറായി വിജയൻ ആണ് ഇരിക്കുന്നതെങ്കിലും യഥാർത്ഥത്തിൽ ഭരണം നടത്തുന്നത് ഈ കൂലി തൊഴിലാളികളാണ്. ഈ ഉപദേശികളാണ്.

താത്‌കാലിക വി.സി സർവകലാശാലയിൽ വലതുകാൽ വെച്ച നാൾ മുതൽ ഇന്ന് വരെ അൻപതോളം പേർ യൂണിവേഴ്സിറ്റിയിൽ മറ്റു വേലയൊന്നും ചെയ്യാതെ വി.സിയുടെ ഓഫീസിനു മുൻപിൽ കൂടിയിരുന്ന് പ്രവർത്തനം മുടക്കുകയാണ്. ഫയലുകൾ നോക്കാനോ കുട്ടികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാനോ വി.സിയെ അനുവദികാത്തിരിക്കുകയാണ്. സർവകലാശാലാ ജീവനക്കാർ താത്‌കാലിക വി.സിയോട് പരിപൂർണ നിസഹകരണത്തിലാണ്. താത്‌കാലിക വി.സിക്ക് ഒരു കടലാസ് എടുക്കാൻ പോലുമാകാത്ത് അവസ്ഥയിലാണ്. ഉന്നത ഉദ്യോഗസ്ഥർ പോലും മുഖം തിരിഞ്ഞു നിൽക്കുന്നു. കുട്ടികളുടെ ഭാവി കൊണ്ട് സമരക്കാർ പന്താടുന്നത്. ഇതാണ് കമ്മ്യൂണിസ്റ് ഭീകരത എന്ന് പറയുന്നത്. ഇതാണ് പിണറായിയുടെ കമ്മ്യൂണിസ്റ് ഭരണം.