കൊറോണ ശവപറമ്പ് ആക്കുന്ന അമേരിക്കയിൽ ക്വാറന്റീൽ ലംഘിച്ച് ഓശാനക്ക് വിശ്വാസികൾ

ലോകമാകെ കൊറോണ ഭീതിയിൽ ആയിരിക്കുമ്പോൾ കൊറോണ ശവപറമ്പ് തന്നെ ആക്കുന്ന അമേരിക്കയിൽ നിന്നും ഞടുക്കുന്ന വാർത്ത. ഓശാന ദിവസം പള്ളി തുറക്കും എന്നും ചടങ്ങുകൾ നടത്തും എന്നും വിശ്വാസികളും പാസ്റ്റർമാരും. കൊറോണ സാത്താൻ ആണെന്നും പള്ളി തുറക്കുക മാത്രമാണ്‌ ഇനി ഏക പോം വഴി എന്നും വിശ്വാസികൾ. പള്ളി തുറന്ന് ഓശാന ചടങ്ങുകളും ഈസ്റ്റർ ചടങ്ങും നടത്തുന്നതോടെ കൊറോണ സാത്താൻ അടങ്ങും എന്നും തിരികെ പോകും എന്നും പാസ്റ്റർമാർ പറയുന്നു.സാത്താന്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കുരുത്തോല ദിനത്തിൽ ലോക്ക് ഡൗൺ ലംഘിക്കണമെന്ന ആഹ്വാനവുമായി പാസ്റ്റർമാർ വന്നിരിക്കുകയാണ്‌

‘ഞങ്ങള്‍ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ്’, എന്നാണ് ലൂസിയാന പാസ്റ്റര്‍ ടോണ് സ്‌പെല്‍ പറഞ്ഞത്.അമേരിക്കയിലെ കോവിഡ് ഹോട്ട് സ്‌പോട്ടുകളിലൊന്നാണ് ലൂസിയാന. ഇതുവരെ 409 പേരാണ് ലൂസിയാനയില്‍ കോവിഡ് ബാധിതരായി മരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി അതീവ ഗുരുതരാവസ്ഥയിലേക്ക് അമേരിക്ക നീങ്ങുന്നതിനിടെയാണ് പാസ്റ്ററുടെ ആഹ്വാനം. ഇതുവരെ മൂന്നു ലക്ഷത്തിലധികം ആളുകളില്‍ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 8300 ഓളം പേര്‍ മരണപ്പെടുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെതിരേ മതവികാരം ഇളക്കി വിടുന്ന രീതിയില്‍ പാസ്റ്റര്‍ സംസാരിച്ചത്. മാത്രവുമല്ല ലൂസിയാനയിലെ ബാറ്റണ്‍ റൂജിലെ പള്ളി കുരുത്തോല പെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ്.എന്നാൽ പോലീസ് ഇത് തടയാൻ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ വൻ ജനാവലി വന്നാൽ എന്തു ചെയ്യും എന്നും ജനങ്ങളുമായി അടുത്ത് ഇടപെഴുകുന്നത് ആകാത്തതിനാൽ ബല പ്രയോഗത്തിനു പോലും ഈ അവസരത്തിൽ പോലീസിനാവില്ല. പിന്നെ ചെയ്യാവുന്നത് കണ്ണീർ വാതകവും വെളിവയ്ക്കും ആയിരിക്കും. എന്തായാലും കാര്യങ്ങൾ എന്താകും എന്ന് ഒരു വ്യക്തതയും ഇല്ല.അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് 1000 പേരുടെ ഒത്തുചേരലും കുരുത്തോല പെരുന്നാളിന്റെ ഭാഗമായുള്ള പരിപാടികളും സോളിഡ് റോക്ക് പള്ളി സംഘടിപ്പിക്കുന്നുണ്ട്.