Home national അഞ്ച് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗോഫ് ചെയ്തു

അഞ്ച് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗോഫ് ചെയ്തു

ഭോപ്പാല്‍. പുതിയതായി രാജ്യത്ത് അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലെ റാണി കമലപതി റെയില്‍വേ സ്റ്റേഷനിലായിരുന്നു വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗോഫ് ചടങ്ങ് നിര്‍വഹിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് റാണി കമലാപതി ജബല്‍പൂര്‍ ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് നടന്നത്.

അതേചടങ്ങില്‍ മറ്റ് ട്രെയിനുകളുടെ ഫ്‌ളാഗോഫ് വെര്‍ച്വലായും നടത്തുകയായിരുന്നു. ഇതോടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് സര്‍വീസുകളുടെ എണ്ണം 23ആയി. ചൊവ്വാഴ്ച ജാര്‍ഖണ്ഡ്, ഗോവ, ബീഹാര്‍ എന്നി സംസ്ഥാനങ്ങളിലെ ട്രെയിനുകളാണ് ഫ്‌ളാഗോഫ് ചെയ്തത്.