പാപുവ ന്യൂഗിനിയ രാജ്യത്തിന്റെ പരമോന്നത ബഹുമതിമോദിക്ക്  സമ്മാനിച്ചു- കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ലോഗോഹു

പസഫിക് ദ്വീപ് രാജ്യമായ പാപുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ആദരിച്ചു. മോദിക്ക് ലഭിച്ച ഈ പരമോന്നത ആദരവ് ഓരോ ഇന്ത്യക്കാർക്കും കൂടി ഉള്ളതായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഐക്യത്തിന് വേണ്ടി പോരാടിയതിനും ഗ്ലോബൽ സൗത്ത് എന്ന ലക്ഷ്യത്തിന് നേതൃത്വം നൽകിയതിനും ആണ്‌ നരേന്ദ്ര മോദിയേ പരമോന്നത സിവിലിയൻ ബഹുമതി നല്കി ആ രാജ്യം ആദരിച്ചത്. കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ലോഗോഹു എന്ന പേരിലാണ്‌ പാപുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയൻ ബഹുമതി.പാപ്പുവ ന്യൂ ഗിനിയയിലെ താമസക്കാരല്ലാത്ത ചുരുക്കം ചിലർക്ക് മാത്രമേ ഈ അവാർഡ് ലഭിച്ചിട്ടുള്ളൂ. മുമ്പ് മറ്റൊരു ഫസഫിക് രാജ്യമായ ഫിജിയും തങ്ങളുടെ പരമോന്നത ബഹുമതി മോദിക്ക് സമ്മാനിച്ചിരുന്നു. അതിനു പിന്നാലെയാണ്‌ ഇപ്പോൾ മറ്റൊരു രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിക്കുന്നത്. മുമ്പ് യു എ ഇ മോദിക്ക് പരമോന്നത ബഹുമതി നല്കി ആദരിക്കുകയുണ്ടായി. ഇന്ത്യക്ക് പുറത്ത് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇത്ര ഏറെ മറ്റ് രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾ ലഭിക്കുന്നത് ഇതാദ്യമാണ്‌. നരേന്ദ്ര മോദിക്കാണ്‌ ആ ഭാഗ്യം ഉണ്ടായത്.

2005 ഓഗസ്റ്റ് 23-ന് പാപ്പുവ ന്യൂ ഗിനിയയുടെ സ്വാതന്ത്ര്യത്തിന്റെ 30-ാം വാർഷിക ആഘോഷ വേളയിലാണ്‌ ഈ പരമോന്നത ബഹുമതി സ്ഥാപിച്ചത്.എലിസബത്ത് രാജ്ഞിയും പാപുവ ന്യൂ ഗിനിയ ഗവർണർ ജനറലും ചേർന്ന് ഓർഡർ ഓഫ് ലോഗോഹു എന്ന ബഹുമതി സ്ഥാപിക്കുകയായിരുന്നു. മികച്ച സംഭാവനകളെ ദേശീയതലത്തിൽ അംഗീകരിക്കുന്നതിനാണ് പാപുവ ന്യൂ ഗിനിയ ഓണേഴ്‌സ് സിസ്റ്റം സൃഷ്ടിച്ചത്.ഇത് മോദിക്ക് സമ്മാനിച്ചതിലൂടെ 2023ലെ പാപുവ ന്യൂ ഗിനിയ എന്ന രാജ്യത്തേ ഏറ്റവും ശ്രേഷ്ഠത നിറഞ്ഞ് വ്യക്തിയായി മോദി മാറുകയാണ്‌.

തിങ്കളാഴ്ച ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോ ഓപ്പറേഷന്റെ മൂന്നാം ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഗ്ലോബൽ സൗത്തിന്റെ നേതാവ്” എന്ന് വിളിച്ച് അഭിനന്ദിച്ചു. മോദിയാണ്‌ ലോകത്തിന്റെ സൗത്ത് ഭാഗത്തേ തലവൻ. നരേന്ദ്ര മോദിക്ക് പിന്നിൽ ഏഷ്യയും ലോകത്തിന്റെ സൗത്ത് രാജ്യങ്ങളും എല്ലാം അണി നിരക്കണം എന്നും പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ പ്രഖ്യാപിച്ചു.പ്രധാനമന്ത്രി മോദിയാണ്‌ ഫസഫിക് രാജ്യങ്ങളുടെ ഉച്ചകോടിക്ക് തന്നെ തുടക്കം കുറിച്ചത്.2014ലെ പ്രധാനമന്ത്രി മോദിയുടെ ഫിജി യാത്രയ്ക്കിടെയാണ് ഫിപിക് സ്ഥാപിതമായത്.

ഇന്ത്യയും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ ഊഷ്മളമായ പ്രകടനം ആയിരുന്നു ഉച്ചകോടിയിൽ. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ വിമാനത്താവളത്തിൽ മോദിയുടെ പാദങ്ങളിൽ തൊട്ട് നംസ്കരിച്ചു. പാദങ്ങളിലേക്ക് അദ്ദേഹത്തിന്റെ കൈകൾ നീണ്ടപ്പോൾ നരേന്ദ്ര മോദി അദ്ദേഹത്തേ പിടിച്ച് എഴുന്നേല്പ്പിക്കുകയായിരുന്നു. അത്ര വലിയ പ്രാധാന്യമാണ്‌ ആ വിദേശ മണ്ണിൽ നമ്മുടെ പ്രധാനമന്ത്രിക്ക് ലഭിച്ചത്.

ഞാനും പ്രധാനമന്ത്രി ജെയിംസ് മറാപ്പും വളരെ ഫലപ്രദമായ ചർച്ചകൾ നടത്തി എന്ന് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ ട്വീറ്റ് ചെയ്തു.വാണിജ്യം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, കാലാവസ്ഥ എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി യും ട്വീറ്റ് ചെയ്തു.പാപുവ ന്യൂ ഗിനിയ സന്ദർശനത്തിന് മുമ്പ്, പ്രധാനമന്ത്രി മോദി ജപ്പാനിലെ ഹിരോഷിമയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു, അവിടെ അദ്ദേഹം നിരവധി ഉഭയകക്ഷി യോഗങ്ങളിലും ഏർപ്പെട്ടിരുന്നു.