മോദിയുടെ പരിപാടിയിൽ പ്രതിപക്ഷത്തേ ഒഴിവാക്കിയത് ശരിയായില്ല

പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാരിന്റെ വികസന പരിപാടികളില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട പരിപാടികളിൽ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി നേരത്തേ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിക്കണം. ഇത് ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്‌. ഇതിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെട്ടിയിട്ടാണ്‌ സംസ്ഥാന സർക്കാർ ലിസ്റ്റ് നല്കിയത്

ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അന്ന് പ്രതിപക്ഷനേതാവെന്ന നിലയില്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതാണ് കീഴ് വഴക്കം മുന്‍കാലങ്ങളിലും പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന കേരള സര്‍ക്കാരിന്റെ വികസന പരിപാടികളില്‍ പ്രതിപക്ഷ നേതാക്കളെ പങ്കെ ടിപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല പറഞ്ഞു.