ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ അമ്മ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ. ഗാന്ധിനഗറിലെ റെയ്‌സൻ ഗ്രാമത്തിലെ പോളിംഗ് സ്‌റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്.

മകൻ പങ്കജ് മോദിയ്‌ക്കൊപ്പമാണ് ഹീരബെൻ താമസിക്കുന്നത്. പങ്കജ് മോദിയ്‌ക്കും കുടുംബത്തിനുമൊപ്പം വീൽചെയറിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി അമ്മയെ കണ്ട് അനുഗ്രഹം തേടിയിരുന്നു.

ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് പ്രധാനമന്ത്രി അമ്മയെ സന്ദർശിച്ചത്. മോദി കാൽ തൊട്ട് വന്ദിച്ചാണ് അനുഗ്രഹം തേടിയത്. പങ്കജ് മോദിക്കൊപ്പം റെയ്‌സൻ ഗ്രാമത്തിലാണ് ഹീരാബെൻ താമസിക്കുന്നത്. മിക്ക വിശേഷ ദിവസങ്ങളിലും പ്രധാനമന്ത്രി ഇവിടെയെത്തി അമ്മയെ കാണാറുണ്ട്. അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്.