ശിവമോഗ സ്‌ഫോടനം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : ശിവമോഗ സ്‌ഫോടന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ഏട്ട് പേരാണ് സ്‌ഫോടനത്തില്‍ മരണമടഞ്ഞത്. ശിവമോഗയില്‍ ജലാറ്റിന്‍ സ്റ്റിക്കുമായി പോയ ട്രക്കാണ് പൊട്ടിത്തെറിച്ചത്.

ദുരന്തത്തില്‍ ഇരകളായ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്ക് നിര്‍ദ്ദേശം നല്‍കി.

ഇന്നലെ രാത്രി ശിവമോഗയില്‍ ഹോസനുഡ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കര്‍ണ്ണാടകയിലെ ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്ന ജലാറ്റിനാണ് പൊട്ടിത്തെറിച്ചത്. മരിച്ചവരെല്ലാം ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. അറുപതു കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടതായാണ് വിവരം.