ദേശീയ സമ്മതിദായക ദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രധാനമന്ത്രി

ദേശീയ സമ്മദിദായക ദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശാലമായ തെരഞ്ഞടുപ്പ് രംഗത്തെ അക്ഷീണം നയിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു. കമ്മീഷന്റെ പ്രവർത്തനം മാതൃകാപരവും പ്രേരണാദായകവുമാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ഗുജറാത്ത് ബൂത്ത് തല പ്രമുഖന്മാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ന് ലോകത്തിൽ തെരഞ്ഞെടുപ്പ് പ്രകീയ നയിക്കുന്ന സംവിധാനങ്ങളിൽ ഏറെ ശക്തം ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതൽ രാജ്യത്തെ മുഴുവൻ സംവിധാനങ്ങളേയും നിയന്ത്രിക്കാനാകുന്ന അധികാരം ഏറ്റവും വിവേകപൂർവ്വവും കർശനമായിട്ടുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്നത്. ജനങ്ങൾക്ക് കൃത്യമായ മാർഗ്ഗദർശനം നൽകാനും ഏതു ഉദ്യോഗസ്ഥരെ എങ്ങോട്ട് വേണമെങ്കിലും മാറ്റി നിയമിക്കാനും സാധിക്കുന്ന സംവിധാനം ഇന്ത്യയുടെ മാത്രം പ്രത്യേകതയാണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.