വൈശാഖ ബുദ്ധപൂർണിമ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും

ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലെ ബുദ്ധപൂർണിമ ആഘോഷങ്ങളിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മായാദേവി ക്ഷേത്രത്തിലെ ദർശനത്തെ തുടർന്ന് ബുദ്ധജയന്തി ചടങ്ങിൽ അദ്ദേഹം പ്രഭാഷണം നടത്തും.

ബുദ്ധ പൈതൃകവും സംസ്കാരവും സംരക്ഷിക്കാൻ ലുംബിനിയിൽ ഇന്ത്യ ആരംഭിക്കുന്ന ഇന്റർനാഷനൽ സെന്ററിന്റെ ശിലാസ്ഥാപന ചടങ്ങിലും മോദി പങ്കെടുക്കും. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെയുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. നേപ്പാളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.