ശുചിമുറിയ്‌ക്കുള്ളിൽ മൊബൈൽ ക്യാമറ ഓണാക്കി വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ പകർത്തി; അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

കണ്ണൂർ പിണറായയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ അറബിക് അദ്ധ്യാപകനെതിരെ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരെയാണ് പോലീസ് പോക്‌സോ കേസ് എടുത്തത്.

പെൺകുട്ടികളുടെ ശുചിമുറിയ്‌ക്ക് അകത്ത് മൊബൈൽ ക്യാമറ ഓണാക്കി ദൃശ്യങ്ങൾ പകർത്തിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പോക്‌സോ നിയമം ചുമത്തിയാണ് ഇയാൾക്കെതിരെ പിണറായി പോലീസ് കേസ് എടുത്തത്. ഇയാളുടെ ഫോൺ പരിശോധിക്കുന്നതിലൂടെ നിജസ്ഥിതി പുറത്തു കൊണ്ട് വരാൻ പറ്റും എന്നാണ് പോലീസ് കരുതുന്നത്.