19-കാരി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ

ഇടുക്കി : പെൺകുട്ടി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വണ്ണപ്പുറം സ്വദേശി എമിലിനെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

19-കാരിയായ പെൺകുട്ടി വീടിനുള്ളിൽ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പറയുന്നത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

പിന്നലെ പോലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ കട്ടപ്പന പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പീഡനത്തിന് ഇരയായ കാലത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് പെൺകുട്ടി മൊഴി നൽകി. തുടർന്നാണ് പ്രതിക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയത്.