സ്‌കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അറസ്റ്റില്‍

അടിമാലി: വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അറസ്റ്റിൽ. കൊല്ലം അഞ്ചല്‍ ലക്ഷ്മിഭവനില്‍ സുധാകര(55)നെയാണ് അടിമാലി എസ്.ഐ. കെ.എം. സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ഈ മാസം ആറാം തിയതി രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടി ഫോട്ടോ എടുക്കുന്നതിനിടെ സുധാകരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.

പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.