കണ്മഷിയിൽ വിഷം, ഈയവും രാസ വസ്തുക്കളും കണ്ടെത്തി

കണ്ണെഴുതാൻ കണ്മഷി എന്നത് നവ ജാത ശിശുക്കൾ മുതൽ സെലിബ്രേറ്റികളുടെ വരെ ഒഴിച്ചു കൂടാനാവാത്ത വസ്തുവാണ്‌. മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൺ പീലികളിലേക്കും കണ്ണിന്റെ ഉൾ ഭാഗത്തേ തൊട്ട് കിടക്കുന്ന കൺ പോളയിലേക്കും കൺ മഷി പുരട്ടുമ്പൊൾ ഈ സത്യം അറിഞ്ഞിരിക്കണം. ഇന്ത്യക്കാർ ഉപയോഗിക്കുന്ന കൺ മഷിയിൽ വിഷാംശം കണ്ടെത്തിയിരിക്കുന്നു. ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസിലെ പ്രവാസി കുടുംബത്തിലേ 3 കുട്ടികൾക്ക് കണ്ണിനു അസ്വസ്തതയും ശാരീരിക ക്ഷീണവും മൂലം അസുഖ ബാധിതരായതോടെ ആണ്‌ ഇതുമായി ബന്ധപ്പെട്ട് വിശദ പരിശോധന നടത്തിയത്. കുട്ടികളുടെ രക്ത സാമ്പിളിൽ ഉയർന്ന അളവിൽ ഈയത്തിന്റെ (ലെഡ്) അംശം ക്രമാതീതമായി ഉയർന്നതായി ഡോക്ടർമാർ കണ്ടത്തുകയായിരുന്നു. മറ്റ് രാസ വസ്തുക്കളും കണ്ടെത്തി.

https://youtu.be/PpvVm1p7k7E