ക്ഷേത്ര പരിസരത്ത് ഇരുന്ന് പഠിച്ച കുട്ടികളെ കഞ്ചാവിനടിമയാക്കി പോലീസ്, കുട്ടികള്‍ക്ക് നേരെ മൂന്നാം മുറയും

ക്ഷേത്ര പരിസരത്ത് ഇരുന്ന കുട്ടികള്‍ക്ക് നേരെ പോലീസിന്റെ അതിക്രമം. കാട്ടാക്കടെ എസ് ഐയും സി ഐയും ചേര്‍ന്ന് വലിയ കുറ്റവാളികളെ വളഞ്ഞിട്ട് പിടിക്കുന്നത് പോലെയാണ് കുട്ടികളെ പിടികൂടിയത്. പിടികൂടുകയും തല്ലി കൂട്ടുകയും ചെയ്തു. കാട്ടാക്കട അഞ്ച് തെങ്ങിന്‍മൂട് യോഗീശ്വര ക്ഷേത്ര സന്നിധിയില്‍ ഇരുന്ന കുട്ടികള്‍ക്ക് നേരെയാണ് പോലീസിന്റെ ക്രൂരത. ക്ഷേത്ര പരിസരം മദ്യപിക്കുന്നതിനും കഞ്ചാവ് ഉപയോഗിക്കുന്നതിനും എന്ന് പറഞ്ഞ് എസ് ഐയും സിഐയും സംഘവും ചേര്‍ന്ന് അമ്പലത്തിന്റെ ചുറ്റും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ജനിച്ചുവളര്‍ന്ന നാട്ടിലെ ക്ഷേത്രത്തില്‍ അല്‍പ സമയം ഇരിക്കാന്‍ എത്തിയതിനാണ് കുട്ടികളെ കഞ്ചാവ് വലിക്കാന്‍ എത്തിയതെന്ന് പറഞ്ഞ് പോലീസ് കൊടും കുറ്റവാളികളെ പിടിക്കുന്നത് പോലെ ക്ഷേത്രത്തിന് ചുറ്റും ഓടിച്ചിട്ട് പിടികൂടിയത്. അമ്പലത്തിന് അരികിലുള്ള വൈഫൈ മുഖേന ഫോണിലൂടെ പഠിക്കാനായിട്ടാണ് തങ്ങള്‍ എത്തിയത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ ലോക്ക്ഡൗണ്‍ സമയത്ത് ഒരുമിച്ച് ഇരുന്നതിനാണ് ഓടിയത്. അല്ലാതെ കഞ്ചാവോ മറ്റൊന്നും തങ്ങളുടെ പക്കലില്ലെന്ന് കുട്ടികള്‍ പറയുന്നു.

പോലീസ് പിടികൂടി തങ്ങളെ അടിച്ചു കൂട്ടുകയായിരുന്നു. മാത്രമല്ല ചുമരില്‍ ചേര്‍ത്ത് പിടിച്ച് മര്‍ദിച്ചു. വലിച്ചിഴച്ച് കൊണ്ടുപോയി സിഐ കുറേ തെറി വിളിച്ചു. തുടര്‍ന്ന് പോലീസ് അരിച്ച് പെറുക്കിയെങ്കിലും ഒരു തീപ്പെട്ടി കൊള്ളി പോലും കിട്ടിയില്ല. പിന്നീട് അശ്ലീല വീഡിയോ കാണുകയായിരുന്നു എന്നായി പോലീസ് ആരോപണം. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചു, എന്നിട്ടും ഒരുകാര്യവുമുണ്ടായില്ല. തുടര്‍ന്ന് വീട്ടില്‍ പറഞ്ഞ് വിടുകയായിരുന്നു. എന്നാല്‍ പിന്നീട് ആരോപണം വീഡിയോ ചിത്രീകരണം ആണ് തങ്ങളുടെ പണി എന്നാണ് പോലീസ് പറഞ്ഞത്. പരിശോധിച്ചാല്‍ കൃത്യമായി അറിയാം കഴിഞ്ഞ ഏപ്രിലില്‍ ആണ് വീഡിയോ എടുത്തതെന്നും കുട്ടികള്‍ പറയുന്നു. നാട്ടുകാരും ബന്ധുക്കളും എല്ലാം പോലീസിനെ എതിരാണ്. യാതൊരു കാര്യവുമില്ലാതാണ് പോലീസിന്റെ ക്രൂരതയെന്നും ഏവരും പറയുന്നു.

വിശദമായ വീഡിയോ സ്റ്റോറി കാണാം,