പോലീസിന് എന്തും ആകാമോ?, നിരോധനാജ്ഞ ലംഘിച്ച് ഫുട്‌ബോള്‍ കളി, ഫോണില്‍ പകര്‍ത്തിയ ഗ്രാമപഞ്ചായത്ത് അംഗത്തിന് പോലീസിന്റെ ക്രൂര മര്‍ദനം

മലപ്പുറം: കൊറോണ വ്യാപനം തടയാനായി സംസ്ഥാനത്ത് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങളാണ് നടത്തുന്നത്. എന്നാല്‍ നിരത്തിലിറങ്ങുന്ന എല്ലാവര്‍ക്കും പോലീസ് മര്‍ദ്ദനമാണ് കിട്ടുന്നത്. പോലീസ് കര്‍ക്കശമായപ്പോള്‍ ചില പോലീസുകാര്‍ നിയമം ലംഘിച്ച് ഫുട്‌ബോള്‍ കളിക്കാന്‍ പോയി. ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച് ഗ്രാമ പഞ്ചായത്ത് അംഗത്തിന് കിട്ടിയതോ നല്ല് കിടിലന്‍ ഇടിയും. മലപ്പുറം തെന്നലയിലാണ് സംഭവം ഉണ്ടായത്.

നിരോധനാജ്ഞ ലംഘിച്ച് ഫുട്‌ബോള്‍ കളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഗ്രാമ പഞ്ചായത്ത് അംഗത്തിനെ പോലീസ് ഉദ്യോഗസ്ഥര്‍ അതി ക്രൂരമായി മര്‍ദ്ദിക്കുക ആയിരുന്നു. മലപ്പുറം തെന്നല ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് സുഫൈലിനെയാണ് പോലീസുകാര്‍ മര്‍ദ്ദിച്ചത്. ഉദ്യോഗസ്ഥര്‍ നിരോധനാജ്ഞ ലംഘിച്ച് കോഴിച്ചെന എം എസ് പി മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മുഹമ്മദ് സുഫൈല്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ഇത് കണ്ട പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു.

മുഹമ്മദിനെ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. നിയമം ലംഘിച്ച് ഇരുപത്തിയഞ്ചോളം പേരാണ് മൈതാനത്ത് ഫുട്‌ബോള്‍ കളിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് പൊലിസുകാര്‍ തന്നെ നിയമം ലംഘിക്കുന്നതാണ് സംഭവമെന്നും മുഹമ്മദ് പറഞ്ഞു.

അതേസമയം കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമീടിച്ച എസ് പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. യതീഷ് ചന്ദ്രയോട് ഡി ജി പി വിശദീകരണം തേടുകയും ചെയ്തിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടുവിക്കുന്ന ദൃശ്യം കാണാനിടയായി. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡി ജി പിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ല. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസന്റെ യശസ്സിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പോലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയും ഉണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാലില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി വ്യക്തമാക്കി.

അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക..ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്.